നൂറുകോടി 30 ലക്ഷം  രൂപയുടെ  കഞ്ചാവുമായി  പാലക്കാട് പിടിയിലായത് ഏഴ് പേർ; സംസ്ഥാനത്തെ എക്സൈസ് വകുപ്പിന്‍റെ  ഏറ്റവും വലിയ കഞ്ചാവു വേട്ട

പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ ഇ​ന്ന​ലെ മാ​ത്രം പി​ടി​കൂ​ടി​യ​ത് 1029 കി​ലോ ക​ഞ്ചാ​വ്. ഇ​വ​യു​ടെ ആ​കെ മൂ​ല്യം നൂ​റു​കോ​ടി 30 ല​ക്ഷം രൂ​പ. മൂ​ന്നി​ട​ങ്ങ​ളി​ലാ​യാ​ണ് ഇ​ത്ര യും ​ക​ഞ്ചാ​വ് പി​ടി​കൂ​ടി യ​ത്. ആ​കെ ഏ​ഴു പേ​ർ അ​റ​സ്റ്റി​ലാ​യി. സം​സ്ഥാ​ന​ത്തെ ത​ന്നെ എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ ഏ​റ്റ​വും വ​ലി​യ ക​ഞ്ചാ​വ് വേ​ട്ട​ക​ളി​ലൊ​ന്നാ​ണ് ഇ​ന്ന​ലെ വാ​ള​യാ​റി​ൽ ന​ട​ന്ന​ത്.

ഇ​വി​ടെ ച​ര​ക്കു​ലോ​റി​യി​ൽ ക​ട​ത്തി​യ ആ​യി​രം കി​ലോ ക​ഞ്ചാ​വാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ച​ര​ക്കു​ലോ​റി​യു​ടെ ര​ഹ​സ്യ അ​റ​യി​ൽ ക​ട​ത്തി​യ ക​ഞ്ചാ​വ് എ​ക്സൈ​സ് സ്പെ​ഷ്യ​ൽ സ്ക്വാ​ഡാ​ണ് പി​ടി​കൂ​ടി​യ​ത്.ആ​ന്ധ്ര​യി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വാ​ണ് പി​ടി​കൂ​ടി​യ​ത്.

വാ​ഹ​നം കാ​ലി​യാ​യി​രു​ന്നു എ​ന്നും ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തെ​ന്നും എ​ക്സൈ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​രെ അ​റ​സ്റ്റു​ചെ​യ്തു.​പെ​രി​ന്ത​ൽ​മ​ണ്ണ മേ​ലാ​റ്റൂ​ർ എ​പ്പി​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ ബാ​ദു​ഷ (26), ഫാ​യി​സ് (21) ഇ​ടു​ക്കി ഉ​ടു​ന്പ​ൻ​ചോ​ല ക​ട്ട​പ്പ​ന ജി​ഷ്ണു എ​ന്ന ബി​ജു(24) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

23 കി​ലോ ക​ഞ്ചാ​വു​മാ​യി മൂ​ന്ന് മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളെ മ​ണ്ണാ​ർ​ക്കാ​ട്ട് പി​ടി​കൂ​ടി​യ​താ​ണ് ര​ണ്ടാ​മ​ത്തെ സം​ഭ​വം. നി​ല​ന്പൂ​ർ കാ​ളി​ക്കാ​വ് സ്വ​ദേ​ശി തെ​ക്ക​ഞ്ചേ​രി റി​നീ​ഷ് (29), കൊ​ണ്ടോ​ട്ടി കാ​ഞ്ഞി​ര​പ​റ​ന്പ് തൊ​ട്ടി​യി​ൽ ഫ​ർ​ഷാ​ദ് (28), നി​ല​ന്പൂ​ർ വെ​ള്ള​യൂ​ർ ഇ​ര​ഞ്ഞി​യി​ൽ ഫെ​ബി​ൻ(30) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പൊ​തി​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 23 കി​ലോ ക​ഞ്ചാ​വാ​ണ് ഇ​വ​രി​ൽ നി​ന്ന് പി​ടി​കൂ​ടി​യ​ത്. ക​ഞ്ചാ​വ് ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച മ​ഹീ​ന്ദ്ര ബൊ​ലോ​റോ വാ​ഹ​ന​വും എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.ബൈ​ക്കി​ൽ ക​ട​ത്തി​യ ആ​റു​കി​ലോ ക​ഞ്ചാ​വു​മാ​യി ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യെ പി​ടി​കൂ​ടി​യ​താ​ണ് മൂ​ന്നാ​മ​ത്തെ കേ​സ്.

പാ​ല​ക്കാ​ട് ഡാ​ൻ​സാ​ഫ് സ്ക്വാ​ഡും, വാ​ള​യാ​ർ പോ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ട്ട​പ്പ​ള്ളം ടോ​ൾ പ്ലാ​സ​ക്കു സ​മീ​പം വെ​ച്ചാ​ണ് ബൈ​ക്കി​ൽ ഇ​ട​പാ​ടു​കാ​ർ​ക്ക് കൈ​മാ​റാ​ൻ കൊ​ണ്ടു വ​ന്ന ആ​റു​കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്.

കോ​യ​ന്പ​ത്തൂ​ർ മ​ധു​ക്ക​രൈ അ​രി​സി​പാ​ള​യം സ്വ​ദേ​ശി ശ്രീ​ധ​ർ (22)നെ​യാ​ണ് വാ​ള​യാ​ർ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. വാ​ള​യാ​ർ, ക​ഞ്ചി​ക്കോ​ട് ഭാ​ഗ​ത്തു​ള്ള ഇ​ട​പാ​ടു​കാ​ർ​ക്ക് കൈ​മാ​റാ​ൻ കൊ​ണ്ടു​വ​ന്ന​താ​ണെ​ന്ന് പ്ര​തി പ​റ​ഞ്ഞു.

മൂ​ന്നു കേ​സു​ക​ളി​ലും പ്ര​തി​ക​ൾ സ്ഥി​ര​മാ​യി ക​ഞ്ചാ​വും മ​റ്റു മ​യ​ക്കു​മ​രു​ന്നു​ക​ളും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി ര​ഹ​സ്യ സ​ങ്കേ​ത​ത്തി​ൽ സൂ​ക്ഷി​ച്ച് വി​ൽ​പ​ന ന​ട​ത്തി വ​രു​ക​യാ​ണെ​ന്നും ഈ ​ക​ഞ്ചാ​വ് സം​ഘ​ത്തി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ ഉ​ൾ​പ്പെ​ട്ടി​രി​ക്കാ​മെ​ന്നും അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts

Leave a Comment