ഡി ജെ പാർട്ടികൾക്കും കോളജ് വിദ്യാർഥികൾക്കുമിടയിൽ  കഞ്ചാവ് വിൽപന നടത്തുന്ന രണ്ടു യുവാക്കൾ പിടിയിൽ ‘

കൊ​ച്ചി: മൂ​ന്നേ​മു​ക്കാ​ൽ കി​ലോ ഗ്രാം ​ക​ഞ്ചാ​വു​മാ​യി പോ​ലീ​സ് പി​ടി​കൂ​ടി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു. കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ എ​സ്. സു​രേ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന ഓ​പ്പ​റേ​ഷ​ൻ കിം​ങ് കോ​ബ്ര​യു​ടെ ഭാ​ഗ​മാ​യി സെ​ൻ​ട്ര​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത കോ​ഴി​ക്കോ​ട് ചെ​റു​വ​ണ്ണൂ​ർ സ്വ​ദേ​ശി റാ​ഷി​ദ് അ​ലി (22), കു​തി​ര​വ​ട്ടം സ്വ​ദേ​ശി സോ​ഹ​ൻ (22) എ​ന്നി​വ​രെ​യാ​ണു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്ത​ത്.

ഇ​രു​വ​രെ​യും എ​റ​ണാ​കു​ളം ബോ​ട്ട്ജെ​ട്ടി​ക്ക് സ​മീ​പ​ത്തു​നി​ന്നു​മാ​യി​രു​ന്നു പി​ടി​കൂ​ടി​യ​ത്. ത​മി​ഴ്നാ​ട് സേ​ല​ത്തു​നി​ന്നും കി​ലോ​യ്ക്ക് 8000 രൂ​പ നി​ര​ക്കി​ൽ ക​ഞ്ചാ​വ് വാ​ങ്ങി കൊ​ച്ചി​യി​ൽ എ​ത്തി​ച്ച് വ​ൻ ലാ​ഭ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കു​മി​ട​യി​ൽ ഡി​ജെ പാ​ർ​ട്ടി​ക​ൾ​ക്കാ​യി വി​ത​ര​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു പ്ര​തി​ക​ളെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

സെ​ൻ​ട്ര​ൽ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ വി.​എ​ന്. ന​വാ​സ്, എ​സ്ഐ​മാ​രാ​യ സാ​ജ​ൻ, ബാ​ബു, എ​എ​സ്ഐ അ​രു​ൾ, സീ​നി​യ​ർ സി​പി​ഒ പ്ര​ദീ​പ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ര​ഞ്ജി​ത്, മു​ഹ​മ്മ​ദ് ഇ​സ്ഹാ​ക്ക് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണു പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

ഓ​പ്പ​റേ​ഷ​ൻ കിം​ങ് കോ​ബ്ര​യു​ടെ ഭാ​ഗ​മാ​യി പോ​ലീ​സ് ന​ട​ത്തി​വ​രു​ന്ന പ​രി​ശോ​ധ​ന​ക​ളി​ൽ ഇ​തി​നോ​ട​കം നി​ര​വ​ധി​പേ​ർ ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണു കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​ക​ളെ 12 കി​ലോ ക​ഞ്ചാ​വു​മാ​യി സെ​ൻ​ട്ര​ൽ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

Related posts