കൗമാരപ്രായത്തില്‍ രണ്ടു വര്‍ഷത്തോളം പീഡനത്തിനിരയായി ! 20 അഗ്നിശമന ഉദ്യോഗസ്ഥര്‍ക്കെതിരേ പീഡനാരോപണവുമായി യുവതി…

തന്റെ 13-ാം വയസ്സു മുതല്‍ 15-ാം വയസ്സു വരെയുള്ള രണ്ടു വര്‍ഷ കാലയളവില്‍ അഗ്നിശമന ഉദ്യോഗസ്ഥര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന ആരോപണവുമായി യുവതി.

20 ഉദ്യോഗസ്ഥര്‍ക്കെതിരേയാണ് പീഡനാരോപണം ഉയര്‍ന്നിരിക്കുന്നത്. ഈ വെളിപ്പെടുത്തലോടെ ഇരയ്ക്ക് പിന്തുണയുമായി നിരവധിപേര്‍ രംഗത്തെത്തി. ഇവര്‍ക്ക് അര്‍ഹതപ്പെട്ട ശിക്ഷ നല്‍കണമെന്നും പെണ്‍കുട്ടിക്ക് നീതി ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധപരിപാടികളും ശക്തമാകുന്നുണ്ട്.

ഫ്രാന്‍സിലെ പരമോന്നത കോടതിയില്‍ പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് കേസ് ഫയല്‍ ചെയ്തു. 2006ല്‍ തനിക്ക് 13 വയസുള്ളപ്പോള്‍ പാരിസിലെ ബോര്‍ഗ്-ലാ-റെയില്‍ ഫയര്‍ സ്റ്റേഷനിലെ മെഡിക്കല്‍ വകുപ്പില്‍ നിന്നും ലഭിച്ച ഫോണ്‍നമ്പറില്‍ പിയറി എന്ന ഉദ്ധ്യോഗസ്ഥന്‍ തന്നെ സ്‌നേഹം നടിച്ച് വശീകരിച്ചതായും ഇയാളുമായി അടുത്തശേഷം മറ്റ് ഉദ്യോഗസ്ഥര്‍ക്ക് തന്റെ നമ്പര്‍ പിയറി കൈമാറിയെന്നും പരാതിയില്‍ പറയുന്നു.

പിയറിയുടെ സ്വന്തം അപ്പാര്‍ട്ട്‌മെന്റില്‍ എത്തിച്ച് പീഡിപ്പിച്ചതായും പിന്നീട് പിയറി അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ എത്തിയ സഹപ്രവര്‍ത്തകാരായ മറ്റ് ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

തുടര്‍ന്ന രണ്ട് വര്‍ഷത്തോളം പല തവണ ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപയോഗിച്ചു. എന്നാല്‍ ഇത്രയും നാള്‍ ഈ വിവരം പുറത്തുപറയാഞ്ഞത് പേടിച്ചിട്ടാണെന്നും വിവരം പുറത്തു പറയാതിരിക്കാന്‍ ഇവര്‍ ഭീഷണിപ്പെടുത്താറുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു.

എന്നാല്‍ 20 പേരില്‍ 3 പേര്‍ക്കെതിരെ മാത്രമാണ് പീഡനക്കുറ്റം ചുമത്തിയിരിക്കുന്നത്. ആര്‍ക്കെതിരേയും ഇതുവരെ കേസെടുത്തിട്ടില്ല. ഇത് വന്‍ പ്രതിഷേധത്തിന് വഴിവച്ചിരിക്കുകയാണ്. ഫ്രാന്‍സില്‍ പീഡനക്കുറ്റത്തിന് പരമാവധി ശിക്ഷ ഏഴു വര്‍ഷമാണ്.

Related posts

Leave a Comment