നെടുമ്പാശേരി വിമാനത്താവളത്തിൽ രണ്ട് കോടിയുടെ കഞ്ചാവുമായി പിടിയിലായ തമിഴ്നാട്ടുകാർ  അ​ന്താ​രാ​ഷ്‌ട്ര മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് സം​ഘ​ത്തി​ലെ ക​ണ്ണി​ക​ളെ​ന്ന് സൂ​ച​ന

നെ​ടു​മ്പാ​ശേ​രി: ര​ണ്ട് കോ​ടി രൂ​പ വി​ല വ​രു​ന്ന മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​രം വി​ദേ​ശ​ത്തേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ലാ​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ൾ അ​ന്താ​രാ​ഷ്‌ട്ര മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് സം​ഘ​ത്തി​ലെ ക​ണ്ണി​ക​ളാ​ണെ​ന്ന് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് വി​വ​രം ല​ഭി​ച്ചു.

എ​റ​ണാ​കു​ളം ന​ർ​കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ബ്യൂ​റോ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പി​ടി​യി​ലാ​യ​വ​രെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നാ​ണ് വി​വ​രം ല​ഭി​ച്ച​ത്. എ​ന്നാ​ൽ ആ​രാ​ണ് ത​ങ്ങ​ളെ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​ന് ചു​മ​ത​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് വ്യ​ക്ത​മാ​ക്കാ​ൻ ഇ​വ​ർ തയാറാ​യി​ല്ല. ആ​വ​ർ​ത്തി​ച്ചു​ള്ള ചോ​ദ്യ​ത്തി​നും ആ​ളെ അ​റി​യി​ല്ല എ​ന്നാ​യി​രു​ന്നു മ​റു​പ​ടി.

തി​ങ്ക​ളാ​ഴ്ച്ച​യാണ് മ​യ​ക്കു​മ​രു​ന്നു​മാ​യി ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ ഷം​സു​ദ്ദീ​ൻ അ​ഷ്റ​ഫ് അ​ലി (35), മു​ഹ​മ്മ​ദ് അ​ർ​ഷാ​ദ് (29), മു​ഹ​മ്മ​ദ് അ​മീ​ൻ (35) എ​ന്നി​വ​ർ പി​ടി​യി​ലാ​യ​ത്. വി​ദേ​ശ വി​പ​ണി​യി​ൽ വ​ൻ ഡി​മാ​ൻഡ് ഉ​ള്ള 850 ഗ്രാം ​മെ​താം​ഫെ​റ്റാ​മൈ​ൻ മ​യ​ക്കു​മ​രു​ന്നാ​ണ് ഇ​വ​രി​ൽനി​ന്നും ക​സ്റ്റം​സ് എ​യ​ർ ഇന്‍റലി​ജ​ൻ​സ് വി​ഭാ​ഗ​വും സിഐഎ​സ്എ​ഫും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കാ​യി പ്ര​തി​ക​ളെ ന​ർ​കോ​ട്ടി​ക് ക​ൺ​ട്രോ​ൾ വി​ഭാ​ഗ​ത്തി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. എ​റ​ണാ​കു​ളം സാ​മ്പ​ത്തി​ക കു​റ്റാ​ന്വേ​ഷ​ണ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാൻഡ് ചെ​യ്ത പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്യു​ന്ന​തോ​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വ്യ​ക്ത​മാ​കും. മ​ലേ​ഷ്യ, ദോ​ഹ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് ഇ​വ​ർ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ശ്ര​മം ന​ട​ത്തി​യ​ത്.

നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ളം വ​ഴി ര​ണ്ട് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ഒ​രേ സ​മ​യം മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന സം​ഘം പി​ടി​യി​ലാ​കു​ന്ന​തും ഇ​താ​ദ്യ​മാ​ണ്. പി​ടി​യി​ലാ​യ​വ​രു​ടെ പാ​സ്പോ​ർ​ട്ട് പ​രി​ശോ​ധി​ച്ച​തി​ൽനി​ന്നും മു​ൻ​പും പ​ല ത​വ​ണ ഇ​വ​ർ വി​ദേ​ശ യാ​ത്ര​ക​ൾ ന​ട​ത്തി​യ​താ​യും വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.

Related posts