ഡ്രൈ​വ​ർ-മേ​യ​ർ ത​ർ​ക്കം; മെ​മ്മ​റി കാ​ർ​ഡ് ക​ണ്ടെ​ത്താ​തെ പോ​ലീ​സ്; ചോ​ദ്യം ചെ​യ്യ​ലി​ൽ തുമ്പുകി​ട്ടി​യി​ല്ല

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ- മേ​യ​ർ ത​ർ​ക്ക കേ​സി​ലെ മെ​മ്മ​റി കാ​ർ​ഡ് ക​ണ്ടെ​ത്താ​തെ ഇ​രു​ട്ടി​ൽ​ത​പ്പി പോ​ലീ​സ്. ഡ്രൈ​വ​ർ യ​ദു​വി​നെ​യും ക​ണ്ട​ക്ട​ർ സു​ബി​നെ​യും ത​ന്പാ​നൂ​ർ ഡി​പ്പോ​യി​ലെ സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ ലാ​ൽ സ​ജീ​വി​നെ​യും മ​ണി​ക്കൂ​റു​ക​ളോ​ളം പോ​ലീ​സ് ചോ​ദ്യം ചെ​യ്തെ​ങ്കി​ലും മെ​മ്മ​റി കാ​ർ​ഡ് കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ യാ​തൊ​രു പു​രോ​ഗ​തി​യും ഉ​ണ്ടാ​യി​ല്ല.

ചോ​ദ്യം ചെ​യ്യ​ലി​ന് വീ​ണ്ടും വി​ളി​ക്കു​ന്പോ​ൾ ഹാ​ജ​രാ​ക​ണ​മെ​ന്ന ഉ​പാ​ധി​യോ​ടെ ഇ​ന്ന​ലെ രാ​ത്രി​യി​ലാ​ണ് മൂ​ന്ന് പേ​രെ​യും വി​ട്ട​യ​ച്ച​ത്. ക​ണ്ട​ക്ട​ർ സു​ബി​നും സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ ലാ​ൽ സ​ജീ​വും പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളി​ലെ വ്യ​ക്ത​ത ഉ​റ​പ്പാ​ക്കാ​ൻ വൈ​കു​ന്നേ​ര​ത്തോ​ടെ യ​ദു​വി​നെ​യും ഒ​പ്പ​മി​രു​ത്തി ചോ​ദ്യം ചെ​യ്തി​രു​ന്നു.

സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ലെ ചോ​ദ്യം ചെ​യ്യ​ലി​ൽ മെ​മ്മ​റി കാ​ർ​ഡി​നെ​ക്കു​റി​ച്ച് ത​നി​ക്കൊ​ന്നു​മ​റി​യി​ല്ലെ​ന്നാ​ണ് ക​ണ്ട​ക്ട​ർ സു​ബി​ൻ മൊ​ഴി ന​ൽ​കി​യ​ത്.

ത​ന്പാ​നൂ​ർ ഡി​പ്പോ​യി​ൽ എ​ത്തി​ച്ച ബ​സി​ൽ നി​ന്നു മെ​മ്മ​റി കാ​ർ​ഡ് ന​ഷ്ട​മാ​യ​തി​ൽ ത​നി​ക്ക് യാ​തൊ​ന്നും അ​റി​യി​ല്ലെ​ന്നാ​ണ് സ്റ്റേ​ഷ​ൻ മാ​സ്റ്റ​റും മൊ​ഴി ന​ൽ​കി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ ആ​റോ​ടെ​യാ​ണ് ക​ണ്ട​ക്ട​ർ സൂ​ബി​നെ വെ​ന്പാ​യ​ത്തെ വീ​ട്ടി​ൽ നി​ന്നു സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ ലാ​ൽ സ​ജീ​വി​നെ വി​ഴി​ഞ്ഞ​ത്തെ വീ​ട്ടി​ൽ നി​ന്നും ത​ന്പാ​നൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​ത്.

മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​നും ഭ​ർ​ത്താ​വ് സ​ച്ചി​ൻ​ദേ​വ് എം​എ​ൽ​എ​യും സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് മെ​മ്മ​റി കാ​ർ​ഡ് മോ​ഷ്ടി​ച്ച് ന​ശി​പ്പി​ച്ചെ​ന്നാ​ണ് ഇ​രു​വ​ർ​ക്കു​മെ​തി​രേ ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് കോ​ട​തി നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് ര​ജി​സ്റ്റ​ർ ചെ​യ്ത എ​ഫ്ഐ​ആ​റി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Related posts

Leave a Comment