രഹസ്യ വിവരം പോലീസിൽ കിട്ടിച അ​ഞ്ച് കി​ലോ ക​ഞ്ചാ​വു​മാ​യെത്തിയ  യുവതിയെ തൃശൂർ പോലീസ് വലയിലാക്കി

തൃ​ശൂ​ർ: തൃ​ശൂ​രി​ല്‍ വീ​ണ്ടും ക​ഞ്ചാ​വ് വേ​ട്ട. അ​ഞ്ച് കി​ലോ ക​ഞ്ചാ​വു​മാ​യി യു​വ​തി പി​ടി​യി​ല്‍. വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി​നി കോ​മ​ള ബീ​വി (36)ആ​ണ് പി​ടി​യി​ലാ​യ​ത്. തൃ​ശൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

തൃ​ശൂ​ർ ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്കോ​ഡും, ഈ​സ്റ്റ് പോ​ലീ​സും ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. പി​ടി​യി​ലാ​യ യു​വ​തി ചാ​വ​ക്കാ​ട് അ​ക​ലാ​ട് താ​മ​സി​ച്ചു​വ​രി​ക​യാ​ണ്.

വെ​സ്റ്റ് ബം​ഗാ​ളി​ല്‍ നി​ന്നും ചാ​വ​ക്കാ​ട്ടേ​ക്ക് വി​ല്പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വാ​ണ് പി​ടി​കൂ​ടി​യ​ത്. ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​ന്ന് പു​ല​ര്‍​ച്ചെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഗോ​വ​യി​ൽ നി​ന്നും ക​ട​ത്തി​യെ​ത്തി​ച്ച മ​ദ്യ​വു​മാ​യി ആ​ന്ധ്ര സ്വ​ദേ​ശി​നി പി​ടി​യി​ലാ​യി​രു​ന്നു.

Related posts

Leave a Comment