കൊ​ച്ചി കോ​ർ​പറേ​ഷ​ൻ ഉ​പ​രോ​ധ​ത്തി​നി​ടെ അ​ക്ര​മം; കെ. ​സു​ധാ​ക​ര​നെ​തി​രേ ക​ലാ​പാ​ഹ്വാ​നത്തിന് കേ​സ്


കൊ​ച്ചി: കൊ​ച്ചി കോ​ർ​പ​റേ​ഷ​നി​ൽ കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ ഉ​പ​രോ​ധ​ത്തി​നി​ടെ അ​ക്ര​മം ഉ​ണ്ടാ​യ സം​ഭ​വ​ത്തി​ൽ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​നെ​തി​രേ എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.

അ​ണി​ക​ൾ​ക്കി​ട​യി​ൽ ക​ലാ​പ​ത്തി​ന് ആ​ഹ്വാ​നം ന​ൽ​കി​യെ​ന്ന പേ​രി​ലാ​ണ് കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്. കൊ​ച്ചി കോ​ർ​പ​റേ​ഷ​നി​ലെ ഒ​രു കൗ​ണ്‍​സി​ല​റു​ടെ പ​രാ​തി​യി​ലാ​ണ് കേ​സ്.

കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ ക​ലാ​പ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്യു​ന്ന രീ​തി​യി​ൽ സു​ധാ​ക​ര​ൻ പ്ര​സം​ഗി​ച്ചു​വെ​ന്നും അ​തി​നു​ശേ​ഷ​മാ​ണ് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി​യേ​യും ജീ​വ​ന​ക്കാ​രെ​യും മ​ർ​ദി​ക്കു​ന്ന സ്ഥി​തി ഉ​ണ്ടാ​യ​തെ​ന്നു​മാ​ണ് പ​രാ​തി.

അ​ണി​ക​ൾ​ക്കി​ട​യി​ൽ ക​ലാ​പാ​ഹ്വാ​നം ഉ​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു എ​ന്ന കു​റ്റ​മാ​ണ് കെ. ​സു​ധാ​ക​ര​നെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

ബ്ര​ഹ്മ​പു​രം വി​ഷ​യ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടും ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ൽ കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​ർ​മാ​ര പോ​ലീ​സ് മ​ർ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധം 16-ന് ​കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൊ​ച്ചി കോ​ർ​പ്പ​റേ​ഷ​ൻ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചി​രു​ന്നു.

രാ​വി​ലെ അ​ഞ്ചു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യാ​യി​രു​ന്നു ഉ​പ​രോ​ധം. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സു​ധാ​ക​ര​നാ​യി​രു​ന്നു സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

ഇ​വി​ടെ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​നി​ടെ​യാ​ണ് ഇ​ദേ​ഹം ക​ലാ​പ ആ​ഹ്വാ​നം ന​ട​ത്തി​യ​തെ​ന്നാ​ണ് കേ​സ്. കേ​സി​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment