കൊ​യി​ലാ​ണ്ടി​യി​ൽ റോഡരികിലെ ക​ഞ്ചാ​വുചെ​ടി പോ​ലീ​സ് ന​ശി​പ്പി​ച്ചു; ക​ഞ്ചാ​വ് ചെ​ടി കൈ​വ​ശം വച്ചാ​ൽ 10 വ​ർ​ഷം ത​ട​വെന്ന് പോലീസ്

കൊ​യി​ലാ​ണ്ടി: റോ​ഡ​രു​കി​ൽ മു​ള​ച്ച ക​ഞ്ചാ​വുചെ​ടി ന​ശി​പ്പി​ച്ചു. കൊ​യി​ലാ​ണ്ടി ടൗ​ണി​ന്‍റെ വ​ട​ക്ക് ഭാ​ഗം റോ​യ​ൽ കാ​ർ വാ​ഷി​നു സ​മീ​പം മു​ള​ച്ച ക​ഞ്ചാ​വ് ചെ​ടി​യാ​ണ് കൊ​യി​ലാ​ണ്ടി പോ​ലീ​സ് ന​ശി​പ്പി​ച്ച​ത്.​സ​മീ​പ​വാ​സി​ക​ളാ​യ വി.​കെ.​ജ​റീ​ഷ്, ഫ​സ​ലു സാ​ഹ്ജ്ജ് തു​ട​ങ്ങി​യ​വ​രാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് കൊ​യി​ലാ​ണ്ടി പോ​ലി​സി​നെ വി​വ​ര​മ​റി​യി​ച്ച​ത്.

തു​ട​ർ​ന്ന് എ​സ്ഐ സ​ജു എ​ബ്ര​ഹാം, ല​ഹ​രി, വി​രു​ദ്ധ സ്ക്വാ​ഡി​ലെ അം​ഗ​ങ്ങ​ളാ​യ കെ.​സു​നി​ൽ, ആ​ർ.​ഷി​രാ​ജ്, കെ.​എ​ൻ. അ​ജേ​ഷ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ഷാ​ന​വാ​സ്, ടി.​കെ.​ഷം​സു​ദ്ദീ​ൻ തു​ട​ങ്ങി​യ​വ​രെ​ത്തി ചെ​ടി ന​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.  ഒ​രു ക​ഞ്ചാ​വ് ചെ​ടി കൈ​വ​ശം വച്ചാ​ൽ 10 വ​ർ​ഷം ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യു​മാ​ണ് ഈ​ടാ​ക്കു​ന്ന​തെ​ന്ന് എ​സ്ഐ പ​റ​ഞ്ഞു.

Related posts