ഇ​ല്ലി​ക്ക​ൽ ബ​ണ്ട് ഉ​ട​ൻ  പു​ന​ർ​നി​ർ​മി​ക്കുമെന്ന് മ​ന്ത്രി​മാ​ർ; ഇതിനായി 1.17 കോ​ടി രൂ​പ ചെലവഴിക്കും

തൃ​ശൂ​ർ: ഇ​ല്ലി​ക്ക​ൽ ബ​ണ്ട് ഉ​ട​ൻ പു​ന​ർ​നി​ർ​മി​ച്ച് ജ​ല​സേ​ച​ന യോ​ഗ്യ​മാ​ക്കു​മെ​ന്ന് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച കൃ​ഷി മ​ന്ത്രി വി.​എ​സ്.​ സു​നി​ൽ​കു​മാ​ർ, വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ് എ​ന്നി​വ​ർ സം​യു​ക്ത​മാ​യി അ​റി​യി​ച്ചു. ഇ​തി​നാ​യി 1.17 കോ​ടി രൂ​പ ഉ​പ​യോ​ഗി​ക്കും.

ബ​ണ്ട് സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​പ്പോ​ൾ നാ​ട്ടു​കാ​ർ ന​ൽ​കി​യ അ​പേ​ക്ഷ​യെത്തുട​ർ​ന്നാ​ണ് മ​ന്ത്രി​മാ​ർ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.
ഗീ​ത ഗോ​പി എം​എ​ൽ​എ​യു​ടെ വി​ക​സ​ന ഫ​ണ്ടി​ൽനിന്ന് 97ല​ക്ഷ​വും ബാ​ക്കി തു​ക​യും ചേ​ർ​ത്താ​ണു ബ​ണ്ട് നി​ർ​മി​ക്കു​ക. പ്ര​ള​യ​കാ​ല​ത്ത് ബ​ണ്ട് ത​ക​ർ​ന്നും പു​ഴ ക​ര​ക​വി​ഞ്ഞ് 150 മീ​റ്റ​ർ ഗ​തിമാ​റി ഒ​ഴു​കി​യും ചേ​ർ​പ്പ്, പാ​റ​ളം, ചാ​ഴൂ​ർ, താ​ന്ന്യം, അ​ന്തി​ക്കാ​ട്, മ​ണ​ലൂ​ർ, അ​രി​ന്പൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ലും കോ​ർ​പ​റേ​ഷ​ന്‍റെ ചി​ല​യി​ട​ങ്ങ​ളി​ലും വെ​ള്ളം പൊ​ങ്ങി വ്യാ​പ​ക നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.

മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​റി​ന്‍റെ പ്ര​ത്യേ​ക നി​ർ​ദേശപ്ര​കാ​രം ജി​ല്ലാ ഭ​ര​ണ​കൂ​ടം താ​ത്കാ​ലി​ക ബ​ണ്ട് അ​ടി​യ​ന്തര​മാ​യി നി​ർ​മി​ച്ചി​രു​ന്നു. ഇ​വി​ടെ കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ന്ത്രി​മാ​ർ ഇ​ന്ന​ലെ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യാ​യി​രു​ന്നു. ത​ക​ർ​ന്ന ബ​ണ്ട് എ​ട്ടുമ​ന​യി​ൽനി​ന്ന് കെ എൽഡി​എ​സ് ക​നാ​ൽ മു​ത​ൽ ഇ​ല്ലി​ക്ക​ൽ റെ​ഗു​ലേ​റ്റ​ർ വ​രെ ഇ​രു​വ​ശ​വും ക​രി​ങ്ക​ൽകെ​ട്ടി പു​ന​ർ​നി​ർ​മി​ക്കും.

റെ​ഗു​ലേ​റ്റ​റി​ന്‍റെ മോ​ട്ടോ​റു​ക​ൾ ശ​രി​യാ​ക്കാ​ൻ പത്തു ല​ക്ഷം രൂ​പ അ​ടി​യ​ന്തര​മാ​യി ചെ​ല​വ​ഴി​ക്കും. പു​ന​ർ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ടെ​ണ്ട​ർ ഉ​ട​ൻ വി​ളി​ക്കും. റെ​ഗു​ലേ​റ്റ​റി​ലെ സ്പി​ൽ​വേ​യി​ൽനി​ന്ന് ചെളി മാ​റ്റു​ന്ന പ്ര​വ​ർ​ത്ത​നം വേ​ഗ​ത്തി​ലാ​ക്കാ​ൻ മ​ന്ത്രി​മാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു നി​ർ​ദേശം ന​ൽ​കി.

ഗീ​ത​ഗോ​പി എം​എ​ൽ​എ, ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ര​ളാ​ദേ​വി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി.​കെ. ലോ​ഹി​താ​ക്ഷ​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. വി​നോ​ദ്, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​പ്ര​തി​നി​ധി​ക​ൾ, വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് മ​ന്ത്രി​മാ​ർ ത​ക​ർ​ന്ന വീ​ടു​ക​ളും സ്ഥ​ല​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ചു.

Related posts