വളവും വെള്ളവും നൽകി പരിപാലിച്ചു  പോന്ന കൃഷിയിടം; വാടക വീട്ടിലെ ബംഗാളിയുടെ കൃഷിമോഹം നശിപ്പിച്ച് എക്സൈസ്


കാ​യം​കു​ളം: ഇതരസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന വാ​ട​ക​വീ​ട്ടി​ൽ എ​ക്‌​സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ഞ്ചാ​വ് കൃ​ഷി ക​ണ്ടെ​ത്തി.

ക​ഞ്ചാ​വ് ചെ​ടി​ക​ൾ ന​ട്ടു​വ​ള​ർ​ത്തി​യ പ​ശ്ചി​മബം​ഗാ​ൾ സ്വ​ദേ​ശി അ​മി​ത് റോ​യ് എ​ന്ന​യാ​ളെ എ​ക്‌​സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. ര​ഹ​സ്യവി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഹ​രി​പ്പാ​ട് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എം. ​നൗ​ഷാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​യം​കു​ളം എ​ക്സൈ​സ് റേ​ഞ്ച് സം​ഘ​വു​മാ​യി ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലാ​ണ് കാ​യം​കു​ളം റെ​യി​ൽ​വേ സ്‌​റ്റേ​ഷ​നു സ​മീ​പ​ത്തു​ള്ള വാ​ട​ക വീ​ട്ടി​ൽനി​ന്നു പ​ത്തു ക​ഞ്ചാ​വ്‌ ചെ​ടി​ക​ൾ ക​ണ്ടെ​ത്തി​യ​ത് അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​നി​മോ​ൻ ആ​ന്‍റ​ണി, പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ർ ആ​ന്‍റ​ണി കെ.​ഐ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സി​നു​ലാ​ൽ.​എ​സ്.​എ​സ്, പ്ര​വീ​ൺ.​എം എ​ന്നി​വ​രും റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്തു.

 

Related posts

Leave a Comment