വ​രാ​ന്‍ പോ​കു​ന്ന​ത് കോ​വി​ഡി​നേ​ക്കാ​ള്‍ വ​ലി​യ മ​ഹാ​മാ​രി ! മു​ന്ന​റി​യു​പ്പു​മാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന…

ക​ഴി​ഞ്ഞ നാ​ല​ഞ്ചു വ​ര്‍​ഷ​മാ​യി ലോ​ക​ക്ര​മം ത​ന്നെ മാ​റ്റി​മ​റി​ച്ച കോ​വി​ഡ് മ​ഹാ​മാ​രി ഏ​റെ​ക്കു​റെ അ​വ​സാ​നി​ച്ചി​രി​ക്കു​ക​യാ​ണ്.
ആ​ഗോ​ള ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ എ​ന്ന നി​ല​യി​യി​ലു​ള്ള കോ​വി​ഡ് ഭീ​ഷ​ണി​യ്ക്ക് അ​വ​സാ​ന​മാ​യെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ പ്ര​ഖ്യാ​പ​ന​വു​മെ​ത്തി.

എ​ന്നാ​ലി​പ്പോ​ള്‍ കോ​വി​ഡ്-19​നേ​ക്കാ​ള്‍ മാ​ര​ക​മാ​യ മ​ഹാ​മാ​രി​യെ നേ​രി​ടാ​ന്‍ ലോ​കം ത​യാ​റാ​യി​രി​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന എ​ത്തി​യി​രി​ക്കു​ക​യാ​ണ്.

ലോ​ക​മെ​മ്പാ​ടും കോ​വി​ഡ് കേ​സു​ക​ള്‍ കു​റ​ഞ്ഞു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഡ​ബ്ല്യു​എ​ച്ച്ഒ മേ​ധാ​വി ടെ​ഡ്രോ​സ് അ​ഡാ​നം പു​തി​യ മ​ഹാ​മാ​രി​യെ​ക്കു​റി​ച്ചു​ള്ള മു​ന്ന​റി​യി​പ്പു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

ആ​ഗോ​ള ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ എ​ന്ന നി​ല​യി​ല്‍ കോ​വി​ഡ് അ​വ​സാ​നി​ക്കു​ന്നു​വെ​ന്ന​ത് ആ​ഗോ​ള ആ​രോ​ഗ്യ ഭീ​ഷ​ണി​യെ​ന്ന നി​ല​യി​ലു​ള്ള കോ​വി​ഡി​ന്റെ അ​വ​സാ​ന​മാ​യി കാ​ണ​രു​തെ​ന്ന് ടെ​ഡ്രോ​സ് അ​ഡാ​നം പ​റ​ഞ്ഞു.

കോ​വി​ഡി​ന്റെ പു​തി​യ വ​ക​ഭേ​ദം മൂ​ലം പു​തി​യ കേ​സു​ക​ളും മ​ര​ണ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു​ണ്ട്. അ​തി​നു പു​റ​മേ കൂ​ടു​ത​ല്‍ മാ​ര​ക​മാ​യേ​ക്കാ​വു​ന്ന പു​തി​യ വൈ​റ​സി​ന്റെ ഭീ​ഷ​ണി ഉ​യ​ര്‍​ന്നു​വ​രാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്.

76-ാം ലോ​ക ആ​രോ​ഗ്യ അ​സം​ബ്ലി​യി​ല്‍ അ​വ​ത​രി​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ലാ​ണ് ടെ​ഡ്രോ​സ് അ​ഡാ​നം ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.

പു​തി​യ മ​ഹാ​മാ​രി​യെ​ത്തു​മ്പോ​ള്‍ നാം ​കൂ​ടു​ത​ല്‍ സ്ഥി​ര​ത​യോ​ടെ ഒ​റ്റ​ക്കെ​ട്ടാ​യി മ​റു​പ​ടി ന​ല്‍​കാ​ന്‍ ഒ​രു​ങ്ങി​യി​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment