കഞ്ചാവുമായി ദമ്പതികള്‍ പിടിയില്‍; ഇവരുടെ പക്കല്‍നിന്ന് കഞ്ചാവ് തൂക്കി വില്‍ക്കുന്നതിന് ഉപയോഗിക്കുന്ന ത്രാസും മൊബൈല്‍ ഫോണുകളും പോലീസ് കണ്ടെടുത്തു

kanjavuപെ​രു​ന്പാ​വൂ​ർ: സൗ​ത്ത് വ​ല്ല​ത്ത് ക​ഞ്ചാ​വ് വി​ൽ​പന ന​ട​ത്തി​യി​രു​ന്ന ഇ​ത​ര​സം​സ്ഥാ​നക്കാരായ ദന്പതികളെ പോ​ലീ​സ് പി​ടി​കൂടി. ഒ​ഡീ​ഷ സ്വ​ദേ​ശി​ക​ളാ​ണ് റൂ​റ​ൽ എ​സ്പി​യു​ടെ പ്ര​ത്യേ​ക സ്ക്വാ​ഡ് ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ കു​ടു​ങ്ങി​യ​ത്.

ഇ​വ​രു​ടെ പ​ക്ക​ൽ​നി​ന്ന് 250 ഗ്രാം ​ക​ഞ്ചാ​വും ക​ഞ്ചാ​വ് തൂ​ക്കി വി​ൽ​ക്കു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ത്രാ​സും മൊ​ബൈ​ൽ ഫോ​ണു​ക​ളും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. പ്ര​തി​ക​ളു​ടെ കൈ​വ​ശം തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ ഒ​ന്നും ഇ​ല്ലാ​ത്ത​തി​നാ​ൽ യ​ഥാ​ർ‌​ഥ പേ​രോ വി​ലാ​സ​മോ ല​ഭ്യ​മാ​യി​ട്ടി​ല്ല. റൂ​റ​ൽ എ​സ്പി​ക്കു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് വ​ല്ല​ത്ത് ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന വ​സ​തി​യി​ൽ റെ​യ്ഡ് ന​ട​ത്തി​യ​ത്.

Related posts