ഇ​രു​ട്ടി​ന്‍റെ മ​റ​വി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ ശ​ല്യം; ക​ണ്ണൂ​ർ പ​ഴ​യ ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ​പാ​രി വ്യ​വ​സാ​യി സ​മി​തിലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ചു

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ പ​ഴ​യ ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി വെ​സ്റ്റ് മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ചു. ഇ​രു​ട്ടി​ന്‍റെ മ​റ​വി​ൽ ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ ശ​ല്യം വ്യാ​പ​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​സ് ക്ല​ബ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ട്യൂ​ബ് ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ച​ത്.

ക​ണ്ണൂ​ർ വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ഏ​രി​യാ പ്ര​സി​ഡ​ന്‍റ് കെ.​വി. സ​ലിം, മേ​ഖ​ലാ സെ​ക്ര​ട്ട​റി കെ.​കെ.​കു​ഞ്ഞു​കു​ഞ്ഞ​ൻ. ഏ​രി​യ ക​മ്മി​റ്റി അം​ഗം ഋ​ഷീ​ന്ദ്ര​ൻ ന​മ്പ്യാ​ർ, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എ.​വി. അ​ബ്ദു​ൾ റ​ഹിം, സെ​ക്ര​ട്ട​റി വി.​ഉ​മേ​ശ​ൻ ട്ര​ഷ​റ​ർ വി​നീ​ഷ്, സി​യാ​ദ്, അ​ബ്ദു​ൾ ഖാ​ദ​ർ, ദി​നേ​ശ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts

Leave a Comment