ഇരുപത്തിനാല് കോ​ച്ചു​ക​ൾ കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള സൗ​ക​ര്യം; പ​ര​ശു​റാം എ​ക്സ്പ്ര​സ് ക​ന്യാ​കു​മാ​രി​വ​രെ നീ​ട്ടും


കൊ​ല്ലം: മം​ഗ​ളു​രു സെ​ൻ​ട്ര​ൽ – നാ​ഗ​ർ​കോ​വി​ൽ ജം​ഗ്ഷ​ൻ (16649/16650) പ​ര​ശു​റാം എ​ക്സ്പ്ര​സ് ട്രെ​യി​ൻ ക​ന്യാ​കു​മാ​രി വ​രെ ദീ​ർ​ഘി​പ്പി​ക്കാ​ൻ റെ​യി​ൽ​വേ ബോ​ർ​ഡ് തീ​രു​മാ​നം.24 കോ​ച്ചു​ക​ൾ കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള സൗ​ക​ര്യം ക​ന്യാ​കു​മാ​രി സ്റ്റേ​ഷ​നി​ൽ ഉ​ള്ള​തു​കൊ​ണ്ടാ​ണ് റെ​യി​ൽ​വേ​യു​ടെ ഈ ​തീ​രു​മാ​നം.

നി​ല​വി​ൽ പ​ര​ശു​റാം എ​ക​സ്പ്ര​സി​ന് 21 കോ​ച്ചു​ക​ളാ​ണ് ഉ​ള്ള​ത്. നാ​ഗ​ർ​കോ​വി​ലി​ൽ 21 കോ​ച്ചു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മേ ഉ​ള്ളൂ. വ​ണ്ടി ക​ന്യാ​കു​മാ​രി വ​രെ നീ​ട്ടി​യാ​ൽ കോ​ച്ചു​ക​ളു​ടെ എ​ണ്ണം 24 ആ​യി ഉ​യ​ർ​ത്താ​നു​മാ​കും. മാ​ത്ര​മ​ല്ല നി​ല​വി​ലെ യാ​ത്രാ​ക്ലേ​ശ​ത്തി​നും അ​മി​ത തി​ര​ക്കി​നും ഒ​രു പ​രി​ധി​വ​രെ പ​രി​ഹാ​ര​മാ​കു​ക​യും ചെ​യ്യും.

സ​ർ​വീ​സ് ദീ​ർ​ഘി​പ്പി​ക്ക​ൽ പു​തി​യ ടൈം ​ടേ​ബി​ൾ പു​റ​ത്തി​റ​ങ്ങു​ന്ന ജൂ​ലൈ മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്നാ​ണ് വി​വ​രം. നി​ല​വി​ലെ സ​മ​യ​ക്ര​മ​ത്തി​ൽ നേ​രി​യ മാ​റ്റം വ​രു​ത്താ​നും സാ​ധ്യ​ത​യു​ണ്ട്.അ​തേ സ​മ​യം സം​സ്ഥാ​ന​ത്ത് വി​വി​ധ ട്രെ​യി​നു​ക​ൾ​ക്ക് പ​രീ​ക്ഷ​ണാ​ർ​ഥം അ​നു​വ​ദി​ച്ച സ്റ്റോ​പ്പു​ക​ൾ ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ തു​ട​രു​മെ​ന്ന് ദ​ക്ഷി​ണ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഈ ​വ​ണ്ടി​ക​ളു​ടെ സ​മ​യ​ത്തി​ൽ മാ​റ്റ​മൊ​ന്നു​മി​ല്ല​ന്നും അ​റി​യി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

16345/16346 ലോ​ക​മാ​ന്യ തി​ല​ക് – തി​രു​വ​ന​ന്ത​പു​രം നേ​ത്രാ​വ​തി എ​ക്സ്പ്ര​സി​ൻ്റെ​യും 12789/ 12790 ക​ച്ച്ഗു​ഡെ -മം​ഗ​ളു​രു സെ​ൻ​ട്ര​ൽ പ്ര​തി​വാ​ര സൂ​പ്പ​ർ ഫാ​സ്റ്റി​ൻ്റെ​യും നീ​ലേ​ശ്വ​ര​ത്തെ സ്റ്റോ​പ്പ് തു​ട​രും.16348 മം​ഗ​ളു​രു സെ​ൻ​ട്ര​ൽ – തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ എ​ക്സ്പ്ര​സി​ൻ്റെ പ​ര​വൂ​ർ, വ​ർ​ക്ക​ല ശി​വ​ഗി​രി, മാ​വേ​ലി​ക്ക​ര സ്റ്റോ​പ്പു​ക​ളും മാ​റ്റ​മി​ല്ലാ​തെ തു​ട​രും.

16343/16344 മ​ധു​ര ജം​ഗ്ഷ​ൻ – തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ അ​മൃ​ത എ​ക്സ്പ്ര​സി​ൻ്റെ ക​ഴ​ക്കൂ​ട്ടം, ഇ​ട​പ്പ​ള്ളി സ്റ്റോ​പ്പു​ക​ളും നി​ല​നി​ർ​ത്തി​യി​ട്ടു​ണ്ട്.
20293/20294 തി​രു​നെ​ൽ​വേ​ലി ജം​ഗ്ഷ​ൻ – ഗാ​ന്ധി​ധാം പ്ര​തി​വാ​ര സൂ​പ്പ​ർ ഫാ​സ്റ്റ് ട്രെ​യി​നി​ലെ ആ​ല​പ്പു​ഴ​യി​ലെ സ്റ്റോ​പ്പും തു​ട​രും.16791/16792 പാ​ല​ക്കാ​ട് ജം​ഗ്ഷ​ൻ – തി​രു​നെ​ൽ​വേ​ലി ജം​ഗ്ഷ​ൻ പാ​ല​രു​വി എ​ക്സ്പ്ര​സി​ൻ്റെ എ​ഴു​കോ​ൺ, ആ​വ​ണീ​ശ്വ​രം എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്റ്റോ​പ്പും നി​ല​നി​ർ​ത്തി​യി​ട്ടു​ണ്ട്.

എ​സ്.​ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment