പ്രമേഹബാധിതർക്കു കപ്പ കഴിക്കാമോ‍?

ഗ്ലൈസിമിക് ഇൻഡക്സ് അഥവാ ജിഐ കുറഞ്ഞ ഭക്ഷണമാണ് പ്രമേഹബാധിതർക്ക് വേണ്ടത്. വേ​വു​കൂ​ടി​യാ​ൽ ജി​ഐ കൂ​ടും. ഓ​ട്സ് തി​ള​യ്ക്കു​ന്ന വെ​ള്ള​ത്തി​ലേ​ക്കി​ടു​ക​യും ര​ണ്ടു മി​നി​റ്റി​ന​കം തീ​യി​ൽ​നി​ന്നും മാ​റ്റു​ക​യും വേ​ണം. ര​ണ്ടു മി​നി​റ്റി​ൽ കൂ​ടു​ത​ൽ തി​ള​പ്പി​ച്ചാ​ൽ അ​തിലെ അ​മൂ​ല്യ​മാ​യ നാ​രു​ക​ൾ ന​ശി​ച്ചു​പോ​കും. അ​ത് ക​ഞ്ഞി​ക്കു തു​ല്യ​മാ​ണ്, ജി​ഐ കൂ​ടു​ത​ലും. വെ​ന്തു കു​ഴ​ഞ്ഞാ​ൽ പെട്ടെന്നു ദ​ഹി​ച്ച്, പെ​ട്ടെന്ന് ആ​ഗി​ര​ണം ചെ​യ്ത് ര​ക്ത​ത്തി​ലെ ഷു​ഗ​ർ​നി​ല പെ​ട്ടെന്നുയരും. അ​തു​കൊ​ണ്ടു​ത​ന്നെ ചോ​റും പ​ല​ത​വ​ണ തി​ള​പ്പി​ച്ചൂ പ​ശ​പ്പ​രു​വ​ത്തി​ലാ​ക്ക​രു​ത്.

* ഒ​രു കു​ക്കും​ബ​ർ അ​ല്ലെ​ങ്കി​ൽ വെ​ള്ള​രി, ഒ​രു കാ​ര​റ്റ്, ഒ​രു ത​ക്കാ​ളി, 10 കോ​വ​യ്ക്ക, ഒ​രു സ​വാ​ള (അ​സി​ഡി​റ്റി​യു​ള്ള​വ​ർ സ​വാ​ള ഒ​ഴി​വാ​ക്കു​ക) ഇ​വ അ​രി​ഞ്ഞ് പാ​ക​ത്തി​ന് ഉ​പ്പും നാ​ര​ങ്ങാ​നീ​രോ നെ​യ്യ് മാ​റ്റി​യ തൈ​രോ ചേ​ർ​ത്ത് ചോ​റു ക​ഴി​ക്കു​ന്ന​തി​നു മു​ന്പ് ക​ഴി​ക്കു​ന്ന​ത് ഉ​ത്ത​മ​വും ഒ​ഴി​വാ​ക്കാ​നാ​വാ​ത്ത​തു​മാ​ണ്. വേ​വി​ക്കു​ന്പോ​ൾ പ​ച്ച​ക്ക​റി​ക​ളു​ടെ നാ​രു​ക​ൾ ധാ​രാ​ള​മാ​യി ന​ശി​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് സാ​ല​ഡ് തീ​ർ​ച്ച​യാ​യും ക​ഴി​ക്ക​ണ​മെ​ന്നു പ​റ​യു​ന്ന​ത്. കാ​ര​റ്റ് ചെ​റി​യ അ​ള​വി​ൽ സാ​ല​ഡി​ൽ ചേ​ർ​ക്കാ​മെ​ങ്കി​ലും വേ​വി​ച്ച കാ​ര​റ്റിന്‍റെ ജി​ഐ 100 ആ​യ​തു​കൊ​ണ്ട് തീ​രെ ഒ​ഴി​വാ​ക്കു​ക.

* ക​പ്പ(മരച്ചീനി),ചേ​ന്പ്, കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ പ്ര​മേ​ഹ​രോ​ഗി​ക​ൾ​ക്ക് വ​ള​രെ ഇ​ഷ്ട​മാ​ണ്. അ​വ​യു​ടെ ജി​ഐ ഏ​താ​ണ്ട് 100 ആ​യ​തി​നാ​ൽ ഒ​ഴി​വാ​ക്കേ​ണ്ട​തു​മാ​ണ്. നി​ങ്ങ​ൾ​ക്കു കൊ​തി​യു​ണ്ടെ​ങ്കി​ൽ മി​ത​മാ​യ അ​ള​വി​ൽ അ​വ ക​ഴി​ക്കാ​ൻ മാ​ർ​ഗ​മു​ണ്ട്. ഇ​വ ക​ഴി​ക്കു​ന്ന​തി​നു മു​ന്പ് ഒ​രു പാ​ത്രം സ​ലാ​ഡ് ക​ഴി​ക്കു​ക. സ​ലാ​ഡിന്‍റെ ജി​ഐ 30ൽ ​താ​ഴെ​യാ​യ​തി​നാ​ൽ ക​പ്പ​യു​ടെ ജി​ഐ 50- 65 ആ​യി താ​ഴു​ന്നു.

വിവരങ്ങൾ: ഡോ.യു. രാജേന്ദ്രൻ, ഇൻഷ്വറൻസ് മെഡിക്കൽ ഓഫീസർ ,& ഡയബറ്റോളജിസ്റ്റ്, റാന്നി, പത്തനംതിട്ട.

Related posts