കാ​​ർ​​ത്തി​​ക് ധോ​​ണി​​യു​​ടെ പാ​​ത​​യി​​ൽ

ജ​​യ്പു​​ർ: ശ്രീ​​ല​​ങ്ക​​ൻ പ​​ര്യ​​ട​​ന​​ത്തി​​ൽ വെ​​ടി​​ക്കെ​​ട്ട് ബാ​​റ്റിം​​ഗി​​ലൂ​​ടെ ഇ​​ന്ത്യ​​യെ കി​​രീ​​ട​​ത്തി​​ലെ​​ത്തി​​ച്ച​​തു​​മു​​ത​​ൽ ദി​​നേ​​ശ് കാ​​ർ​​ത്തി​​കി​​ന്‍റെ ശു​​ക്ര​​ദ​​ശ​​യാ​​ണ്. ധോ​​ണി​​യു​​ടെ പ​​ക​​ര​​ക്കാ​​ര​​നാ​​യാ​​ണ് കാ​​ർ​​ത്തി​​കി​​നെ ഇ​​പ്പോ​​ൾ വാ​​ഴ്ത്തു​​ന്ന​​ത്.

ഐ​​പി​​എ​​ലി​​ൽ കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സി​​ന്‍റെ ക്യാ​​പ്റ്റ​​നാ​​യ കാ​​ർ​​ത്തി​​ക് രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സി​​നെ​​തി​​രേ പു​​റ​​ത്തെ​​ടു​​ത്ത പ്ര​​ക​​ട​​നം ഏ​​വ​​രും വാ​​ഴ്ത്തു​​ക​​യാ​​ണ്. 23 പ​​ന്തി​​ൽ 42 റ​​ണ്‍​സ് എ​​ടു​​ത്ത് പു​​റ​​ത്താ​​കാ​​തെ​​നി​​ന്ന കാ​​ർ​​ത്തി​​ക്, ധോ​​ണി​​യെ അ​​നു​​സ്മ​​രി​​പ്പി​​ച്ച് ബെ​​ൻ ലാ​​ഫ്‌​ലിം​​ഗി​​ന്‍റെ പ​​ന്ത് സി​​ക്സ​​ർ പ​​റ​​ത്തി​​യാ​​യി​​രു​​ന്നു വി​​ജ​​യ റ​​ണ്‍ കു​​റി​​ച്ച​​തും.

രാ​​ജ​​സ്ഥാ​​ൻ ക്യാ​​പ്റ്റ​​ൻ അ​​ജി​​ങ്ക്യ ര​​ഹാ​​നെ​​യെ സ്റ്റം​​പ് ചെ​​യ്ത് പു​​റ​​ത്താ​​ക്കി​​യ​​തും ധോ​​ണി​​യു​​ടെ നി​​ഴ​​ലി​​ൽ​​നി​​ന്ന് പു​​റ​​ത്തു​​വ​​ന്ന കാ​​ർ​​ത്തി​​കി​​ന് പ്ര​​ശം​​സ​​യേ​​കി. രാ​​ജ​​സ്ഥാ​​ന്‍റെ ഇ​​ന്നിം​​ഗ്സി​​ലെ ഏ​​ഴാം ഓ​​വ​​റി​​ലാ​​യി​​രു​​ന്നു കാ​​ർ​​ത്തി​​കി​​ന്‍റെ മി​​ന്നും സ്റ്റം​​പി​​ങ്ങ്. നി​​തീ​​ഷ് റാ​​ണ​​യു​​ടെ പ​​ന്ത് ഫ്ളി​​ക് ചെ​​യ്യാ​​നു​​ള്ള ശ്ര​​മ​​ത്തി​​ൽ ക്രീ​​സി​​ൽ​​നി​​ന്ന് പു​​റ​​ത്തു​​ക​​ട​​ന്ന ര​​ഹാ​​നെ​​യ്ക്ക് പി​​ഴ​​ച്ചു.

പ​​ന്ത് പാ​​ഡി​​ൽ​​കൊ​​ണ്ട് പി​​ച്ചി​​ൽ. ഞൊ​​ടി​​യി​​ട​​യി​​ൽ ഒ​​രു ഗ്ലൗ ​​ഉ​​പേ​​ക്ഷി​​ച്ച് ചാ​​ടി പ​​ന്തെ​​ടു​​ത്ത കാ​​ർ​​ത്തി​​ക് ഡൈ​​വ് ത്രോ​​യി​​ലൂ​​ടെ വി​​ക്ക​​റ്റ് തെ​​റി​​പ്പി​​ച്ചു. ധോ​​ണി​​യു​​ടെ ഗ്ലൗ ​​ഉ​​പേ​​ക്ഷി​​ച്ചുള്ള ത്രോ​​യെ അ​​നു​​സ്മ​​രി​​പ്പി​​ക്കു​​ന്ന​​താ​​യി​​രു​​ന്നു ആ ​​സ്റ്റം​​പി​​ങ്ങ്.

Related posts