രാ​​ജ്യാ​​ന്ത​​ര ക്രി​​ക്ക​​റ്റ് അ​​വ​​സാ​​നി​​ക്കും

ല​​ണ്ട​​ൻ: ഇ​​ന്ത്യ​​ൻ പ്രീ​​മി​​യ​​ൽ ലീ​​ഗ് (ഐ​​പി​​എ​​ൽ) സ്ഥാ​​പി​​ച്ച ല​​ളി​​ത് മോ​​ദി​​ക്ക് ഒ​​രു സ്വ​​പ്ന​​മു​​ണ്ട്. ഐ​​പി​​എ​​ലി​​ൽ ഒ​​രു താ​​രം ഒ​​രു​​ ക​​ളി​​യി​​ൽ​​നി​​ന്ന് ഒ​​രു മി​​ല്യ​​ണ്‍ ഡോ​​ള​​ർ (ഏ​​ക​​ദേ​​ശം ആ​​റ് കോ​​ടി രൂ​​പ) സ​​ന്പാ​​ദി​​ക്കു​​ന്ന കാ​​ലം. ആ ​​കാ​​ലം അ​​ടു​​ത്തു​​ത​​ന്നെ ഉ​​ണ്ടാ​​കു​​മെ​​ന്നാ​​ണ് മോ​​ദി പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്. അ​​തോ​​ടെ രാ​​ജ്യ​​ങ്ങ​​ൾ ത​​മ്മി​​ൽ നടക്കുന്ന അ​​ന്താ​​രാ​​ഷ്‌ട്ര ​​ക്രി​​ക്ക​​റ്റ് മ​​ത്സ​​ര​​ങ്ങ​​ൾ ഭൂ​​ഗോ​​ള​​ത്തി​​ൽ​​നി​​ന്ന് തു​​ട​​ച്ചു​​മാ​​റ്റ​​പ്പെ​​ടു​​മെ​​ന്നും മോ​​ദി വി​​ശ്വ​​സി​​ക്കു​​ന്നു.

ഇ​​പ്പോ​​ൾ രാ​​ജ്യാ​​ന്ത​​ര ക്രി​​ക്ക​​റ്റ് ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് പ്രേ​​മി​​ക​​ൾ​​ക്ക് ഒ​​ന്നു​​മ​​ല്ല. വ​​രു​​ംനാ​​ളി​​ൽ രാ​​ജ്യാ​​ന്ത​​ര ക്രി​​ക്ക​​റ്റ് അ​​വ​​സാ​​നി​​ക്കും. മൂ​​ന്നോ നാ​​ലോ വ​​ർ​​ഷം കൂ​​ടു​​ന്പോ​​ൾ ലോ​​ക​​ക​​പ്പ് പോ​​ലെ​​യു​​ള്ള മ​​ത്സ​​ര​​മാ​​യി​​മാ​​ത്രം രാ​​ജ്യാ​​ന്ത​​ര മ​​ത്സ​​ര​​ങ്ങ​​ൾ മാ​​റു​​മെ​​ന്നും മോ​​ദി ഇം​​ഗ്ലീ​​ഷ് ദി​​ന​​പ​​ത്ര​​മാ​​യ ടെ​​ല​​ഗ്രാ​​ഫി​​നു ന​​ല്കി​​യ അ​​ഭി​​മു​​ഖ​​ത്തി​​ൽ പ​​റ​​യു​​ന്നു.

നി​​ല​​വി​​ൽ ബെ​​ൻ സ്റ്റേ​​ക്സി​​നെ​​പ്പോ​​ലെ ഒ​​രു സീ​​സ​​ണി​​ൽ 1.95 മി​​ല്യ​​ണ്‍ ഡോ​​ള​​ർ (ഏ​​ക​​ദേ​​ശം 12.5 കോ​​ടി രൂ​​പ) സ​​ന്പാ​​ദി​​ക്കു​​ന്ന താ​​ര​​ങ്ങ​​ൾ ഐ​​പി​​എ​​ലി​​ൽ ഉ​​ണ്ട്. അ​​ത് ഓ​​രോ മ​​ത്സ​​ര​​ത്തി​​ലും കോ​​ടി​​ക​​ൾ സ​​ന്പാ​​ദി​​ക്കു​​ന്ന​​തി​​ലേ​​ക്ക് മാ​​റു​​മെ​​ന്നും മോ​​ദി പറഞ്ഞു.

Related posts