പെട്ടെന്ന് തോറ്റാൽ കോവളത്ത് സൂര്യാസ്തമയം കാണാൻ പോകാം: കളികഴിഞ്ഞപ്പോൾ‌ കാര്യവട്ടത്ത് ട്രോൾമഴ

മ​ല​യാ​ളി​ക​ൾ ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രു​ന്ന ക​ണ്ട ഇ​ന്ത്യ-​വെ​സ്റ്റ് ഇ​ൻ​ഡീ​സ് ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തെ​ക്കു​റി​ച്ച് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ട്രോ​ൾ മ​ഴ. നാ​ളു​ക​ൾ​ക്ക് ശേ​ഷം കേ​ര​ള​ത്തി​ലെ​ത്തി​യ ഈ ​അ​ന്താ​രാ​ഷ്ട്ര മ​ത്സ​രം ഞൊ​ടി​യി​ട​യി​ൽ തീ​ർ​ന്ന​താ​ണ് ട്രോ​ളന്മാ​രെ ചൊടിപ്പിച്ചത്. പ്രവചനങ്ങൾ പോലെ മഴയും പെയ്തില്ല, റൺമഴയും പെയ്തില്ല; കാര്യവട്ടത്ത് ട്രോൾമഴയാണ് ഇപ്പോൾ.

ഒ​രു ക​ലി​പ്പ് മ​ത്സ​രം പ്ര​തീ​ക്ഷി​ച്ചു പോ​യ ആ​രാ​ധ​ക​ർ​ക്കു മു​മ്പി​ൽ 31.5 ഓ​വ​റി​ൽ 104 റ​ണ്‍​സ് മാ​ത്രം വെ​സ്റ്റ് ഇ​ൻ​ഡീ​സ് ടീം ​സ്വ​ന്ത​മാ​ക്കി​യ​പ്പോ​ൾ, 14.5 ഓ​വ​റി​ൽ ഇ​ന്ത്യ വി​ജ​യം ക​ണ്ടു. കോ​ഹ്‌ലി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ന്ത്യ​ൻ പ​ട വി​ജ​യം കൊ​യ്തു​വെ​ങ്കി​ലും മ​ത്സ​ര​ത്തി​നു ശേ​ഷം സ്റ്റേ​ഡി​യ​ത്തി​നു പു​റ​ത്ത് ആ​ർ​പ്പു​വി​ളി​യു​ടെ പൂ​ര​പ്പ​റ​മ്പൊ​രു​ക്കാ​ൻ തീ​രു​മാ​നി​ച്ച ആ​രാ​ധ​ക​ർ​ക്ക് അ​ന്തി​മ​യ​ങ്ങു​ന്ന​തി​നു മു​മ്പേ വീ​ട്ടി​ൽ തി​രി​കെ ക​യ​റേ​ണ്ടി വ​ന്നു.

ക​ളി ക​ണ്ടു​വ​രു​ന്ന ആ​രാ​ധ​ക​രെ ല​ക്ഷ്യ​മി​ട്ട ത​ട്ടു​ക​ട മു​ത​ലാ​ളി​ടെ ദുഃ​ഖ ഭാ​വ​വും വീ​ട്ടി​ലേ​ക്ക് വി​ളി​ച്ച് അ​മ്മ​യോ​ട് ചോ​റി​ൽ വെ​ള്ള​മൊ​ഴി​ക്ക​ണ്ട ഞാ​ൻ ഇ​പ്പോ വ​രു​മെ​ന്ന് പ​റ​യു​ന്ന ആ​രാ​ധ​ക​ന്‍റെ ദ​യ​നീ​യ ഭാ​വ​വു​മെ​ല്ലാം ചേ​ർ​ന്നുള്ള സ​ങ്ക​ട ട്രോ​ളു​ക​ളാണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ നി​റ​യു​ന്ന​ത്.

Related posts