മാമ്മനോട് ഒന്നും തോന്നല്ലേ;  ഹെലികോപ്റ്റർ വാടക; വി​വ​ര​ങ്ങ​ൾ ബഹിരാകാശംപോലെ രഹസ്യമെന്ന് പോലീസ്


തൃ​ശൂ​ർ: സം​സ്ഥാ​ന സ​ർ​ക്കാ​ർ ഹെ​ലി​കോ​പ്റ്റ​ർ വാ​ട​ക​യ്ക്ക് എ​ടു​ത്ത​ത് എ​ത്ര രൂ​പ​യ്ക്കാ​ണെ​ന്ന വി​വ​രം പു​റ​ത്തുപ​റ​യാ​നാ​വി​ല്ലെ​ന്നു പോ​ലീ​സ്.

ഹെ​ലി​കോ​പ്റ്റ​ർ വാ​ട​ക​യ്ക്ക് എ​ടു​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ൽ പോ​ലീ​സ് ആ​സ്ഥാ​ന​ത്തെ കോ​ണ്‍​ഫി​ഡ​ൻ​ഷ്യ​ൽ ബ്രാ​ഞ്ചി​ന്‍റെ കീ​ഴി​ലാ​ണ്. കോ​ണ്‍​ഫി​ഡ​ൻ​ഷ്യ​ൽ ബ്രാ​ഞ്ചി​നെ വി​വ​രാ​വ​കാ​ശ നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്നു​മാ​ണ് പോ​ലീ​സി​ന്‍റെ നി​ല​പാ​ട്.

കെ​പി​സി​സി സെ​ക്ര​ട്ട​റി അ​ഡ്വ. ഷാ​ജി ജെ. ​കോ​ട​ങ്ക​ണ്ട​ത്ത് വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ആ​വ​ശ്യ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ​ക്കാ​ണ് പോ​ലീ​സ് ആ​സ്ഥാ​ന​ത്തെ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഡി​ഐ​ജി എ​ല്ലാ ര​ഹ​സ്യ​മാ​ണെ​ന്നു മ​റു​പ​ടി ന​ൽ​കി​യ​ത്.

ഹെ​ലി​കോ​പ്റ്റ​ർ വാ​ട​ക​യ്ക്ക് എ​ടു​ത്ത​ശേ​ഷം എ​ത്ര യാ​ത്ര ന​ട​ത്തി​യെ​ന്നും ആ​രൊ​ക്കെ എ​ന്ത് ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി യാ​ത്ര ന​ട​ത്തി​യെ​ന്നും വി​വ​രാ​വ​കാ​ശ നി​യ​മ​മ​നു​സ​രി​ച്ച് ചോ​ദി​ച്ചി​രു​ന്നു.

ഹെ​ലി​കോ​പ്റ്റ​ർ ന​ക്സ​ൽ ബാ​ധി​ത പ്ര​ദേ​ശ​ത്ത് ഉ​പ​യോ​ഗി​ച്ചോ, ആ​ഭ്യ​ന്ത​ര സു​ര​ക്ഷ​യ്ക്കാ​യി ഉ​പ​യോ​ഗി​ച്ചോ എ​ന്നീ ചോ​ദ്യ​ങ്ങ​ളും അ​ഡ്വ. ഷാ​ജി ഉ​ന്ന​യി​ച്ചി​രു​ന്നു.

20 മ​ണി​ക്കൂ​ർ വി​മാ​നം പ​റ​ത്താ​ൻ പ്ര​തി​മാ​സം 1.44 കോ​ടി രൂ​പ​യാ​ണു വാ​ട​ക​യെ​ന്നു നേ​ര​ത്തെ മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത​യു​ണ്ടാ​യി​രു​ന്നു. ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യു​ള്ള പ​വ​ൻ ഹൗ​സി​ൽ​നി​ന്നാ​ണ് ഹെ​ലി​കോ​പ്റ്റ​ർ വാ​ട​ക​യ്ക്കെ​ടു​ത്ത​ത്.

Related posts

Leave a Comment