ഇ​രു​ച​ക്ര വാ​ഹ​നം ഓടിക്കുമ്പോൾ ഹെ​ല്‍​മ​റ്റി​നോ​ടു വേ​ണം ‘കാ​ത​ല്‍; കുറിപ്പുമാ​യി കേരള പോ​ലീ​സ്

കോ​ഴി​ക്കോ​ട്: മ​ല​യാ​ള സി​നി​മയിലെ പുതിയ തരംഗമായ ‘കാ​ത​ല്‍’ എ​ന്ന സി​നി​മയെ അടിസ്ഥാനമാക്കി ബോ​ധ​വ​ല്‍​ക​ര​ണത്തിനു ശ്രമിക്കുകയാണു കേരള പോലീസ്.

‘ഇ​രു​ച​ക്ര വാ​ഹ​നം ഓടിക്കുന്പോൾ ഹെ​ൽ​മ​റ്റിനോടു വേ‍ണം കാതൽ’ എന്ന കുറിപ്പ് കേ​ര​ള പോ​ലീ​സി​ന്‍റെ ഫേ​സ് ബു​ക്ക് പേജിൽ വൈ​റ​ലാ​യി.​ ഹെ​ൽ​മെ​റ്റ് എ​ങ്ങ​നെ ഒ​ഴി​വാ​ക്കാം എ​ന്ന് ചി​ന്തി​ക്കു​ന്ന​വ​ർ ഉ​ണ്ടെ​ന്നും പോ​ലീ​സി​ന്‍റെ കൈയിൽ​നി​ന്നു ര​ക്ഷ​പ്പെ​ടാ​ൻ വേ​ണ്ടി​യ​ല്ല, സ്വ​ന്തം ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ വേ​ണ്ടി​യാ​ണ് ഹെ​ൽ​മെ​റ്റ് ധ​രി​ക്കേ​ണ്ട​തെ​ന്നും കു​റി​പ്പി​ൽ പ​റ​യു​ന്നു.

ഹെ​ൽ​മെ​റ്റ് വാ​ങ്ങു​മ്പോ​ഴും ഉ​പ​യോ​ഗി​ക്കു​മ്പോ​ഴും ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളെ​പ്പ​റ്റി​യും കു​റി​പ്പി​ലു​ണ്ട്. ഇ​രു​ച​ക്ര​വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ പൊ​തു​വെ യാത്രക്കാരുടെ ത​ല​യ്ക്കാ​ണു ക്ഷ​ത​മേ​ൽ​ക്കു​ക.

ത​ല​യോ​ട്ടി​ക്ക് പൊ​ട്ട​ൽ സം​ഭ​വി​ക്കു​ക, ത​ല​ച്ചോ​റി​നു പ​രി​ക്ക് പ​റ്റു​ക തു​ട​ങ്ങി ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ന്‍റെ തോ​ത് കു​റ​യ്ക്കാ​ൻ ഹെ​ൽ​മെ​റ്റ് കൃ​ത്യ​മാ​യി ധ​രി​ക്കു​ന്ന​ത് എ​ന്തു​കൊ​ണ്ടും സ​ഹാ​യ​ക​മാ​ണ്.

ഹെ​ൽ​മെ​റ്റി​ന്‍റെ പു​റം​ച​ട്ട​യ്ക്കു താ​ഴെ​യു​ള​ള Shock Absorbing Lining അ​പ​ക​ടം ന​ട​ക്കു​മ്പോ​ൾ ത​ല​യോ​ട്ടി​യി​ലേ​ൽ​ക്കു​ന്ന ശ​ക്ത​മാ​യ ക്ഷ​തം കു​റ​യ്ക്കാ​ൻ സ​ഹാ​യി​ക്കു​ന്നു. മാ​ത്ര​മ​ല്ല, മ​സ്തി​ഷ്ക​ത്തി​ന് ഗു​രു​ത​ര​മാ​യ പ​രി​ക്കു പ​റ്റാ​തെ​യും സം​ര​ക്ഷി​ക്കു​ന്നു.

ഗു​ണ​നി​ല​വാ​ര​മു​ള്ള​തും ശി​ര​സി​ന് അ​നു​യോ​ജ്യ​മാ​യ വ​ലു​പ്പ​ത്തി​ലു​ള​ള​തു​മാ​യ ഹെ​ൽ​മെ​റ്റ് വാ​ങ്ങു​ക. ഫേ​സ് ഷീ​ൽ​ഡ് ഉ​ള​ള​തു​ത​ന്നെ വാ​ങ്ങാ​ൻ ശ്ര​മി​ക്കു​ക. വി​ല കു​റ​ഞ്ഞ ഹെ​ൽ​മെ​റ്റ് സു​ര​ക്ഷി​ത​മ​ല്ലെന്ന് ഓ​ർ​ക്കു​ക എന്നും കുറിപ്പിൽ പറയുന്നു.’

Related posts

Leave a Comment