ഇറച്ചിക്കടയിൽ തുടങ്ങിയ തർക്കം തീർത്തത് വഴയിൽ സുഹൃത്തിനെ കുത്തി വീഴ്ത്തി; കലൂർ നഗരത്തിൽ നടന്ന സംഭവം ഇങ്ങനെ…

കൊ​ച്ചി: ന​ഗ​ര​മ​ധ്യ​ത്തി​ല്‍ യു​വാ​വി​നു കു​ത്തേ​റ്റു. സം​ഭ​വ​ശേ​ഷം ഓ​ടി​ര​ക്ഷ​പ്പെ​ട്ട പ​ള്ളു​രു​ത്തി സ്വ​ദേ​ശി​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി.

ഇ​ന്നg രാ​വി​ലെ 6.30-ന് ​ക​ലൂ​ര്‍ കെ.​കെ റോ​ഡി​നു സ​മീ​പ​ത്താ​യി​രു​ന്നു സം​ഭ​വം. അ​മ്പ​ല​മു​ക​ള്‍ അ​മൃ​ത കോ​ള​നി​യി​ല്‍ താ​മ​സി​ക്കു​ന്ന അ​ഖി​ല്‍(24)​നാ​ണ് ക​ത്തി​ക്കു​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

ഇ​യാ​ളെ എ​റ​ണാ​കു​ളം മെ​ഡി​ക്ക​ല്‍​ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​ഖി​ലി​നൊ​പ്പം ഇ​റ​ച്ചി​ക്ക​ട​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന പ​ള്ളു​രു​ത്തി സ്വ​ദേ​ശി സം​ഭ​വ​ത്തി​നു ശേ​ഷം ഓ​ടി ര​ക്ഷ​പ്പെ​ട്ട​താ​യി എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് പ​റ​ഞ്ഞു.

വ​ഴി​യ​രി​കി​ല്‍ കാ​ത്തു​നി​ന്ന ഇ​യാ​ള്‍ അ​ഖി​ലി​നെ ക​ത്തി​ക്കൊ​ണ്ട് കു​ത്തു​ക​യാ​യി​രു​ന്നു. ഇ​റ​ച്ചി​ക്ക​ട​യി​ല്‍ ഉ​ണ്ടാ​യ പ്ര​ശ്‌​ന​മാ​ണ് ക​ത്തി​ക്കു​ത്തി​ല്‍ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment