ഇ​ര​ട്ട​പ്പേ​ര് വി​ളി​ച്ച് ക​ളി​യാ​ക്കി​;  സു​ഹൃ​ത്തി​നെ കു​ത്തി​പ​രി​ക്കേ​ൽ​പ്പി​ച്ചു; സാരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ

കൊ​ല്ലം :ഇ​ര​ട്ട​പ്പേ​ര് വി​ളി​ച്ച് ക​ളി​യാ​ക്കി​യ​തി​ന് സു​ഹ​ത്തി​നെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു.​കൊ​ട്ടി​യം സ്വ​ദേ​ശി​യാ​യ സി​ജേ​ഷി​നാ​ണ് കു​ത്തേ​റ്റ​ത്. ഇ​ന്ന് പു​ല​ർ​ച്ച​യോ​ടെ കൊ​ട്ടി​യ​ത്തെ ഒ​രു ലോ​ഡ്ജി​ലാ​ണ് സം​ഭ​വം.ഉ​മ​യ​ന​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ സാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കു​ത്തി​പ​രി​ക്കേ​ൽ​പ്പി​ച്ച​തെ​ന്ന് കൊ​ട്ടി​യം പോ​ലീ​സ് പ​റ​ഞ്ഞു.

സാ​ബു​വും ,സി​ജേ​ഷും ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ ലോ​ഡ്ജി​ൽ താ​മ​സി​ച്ചു​വ​രി​ക​യാ​ണ്. സി​ജേ​ഷി​നെ​ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഘം വാ​ക്കേ​റ്റം ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ സാ​ബു​വി​ന്‍റെ ഇ​ര​ട്ട​പ്പേ​ര് വി​ളി​ച്ച സി​ജേ​ഷി​നെ കു​ത്തു​ക​യാ​യി​രു​ന്നു.

Related posts