കാ​ട്ടാ​ക്ക​ട​യി​ലെ മോ​ഷ​ണ പരമ്പര; പള്ളിയിലെ സിസിടിവി കാമറകൾ മോഷ്ടിച്ചു; തയ്യൽക്കടയും ഹോട്ടലും കുത്തിത്തുറന്നു  പണം മോഷ്ടിച്ചു

കാ​ട്ടാ​ക്ക​ട : കാ​ട്ടാ​ക്ക​ട​യി​ൽ മോഷ്ടാക്കൾ വിലസുന്നു. ഇ​ന്ന​ലെ ക്ഷേ​ത്ര​ത്തിൽ മോ​ഷ​ണം ന​ടന്നതിനു പിന്നാലെ പള്ളിയിലും തയ്യൽക്കടയിലും കവർച്ച നടന്നു. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് വ്യാ​പ​ക മോ​ഷ​ണം കാ​ട്ടാ​ക്ക​ട​യി​ലും പ​രി​സ​ര​ത്തും അ​ര​ങ്ങേ​റി​യ​ത്. പൊ​ട്ട​ൻ​കാ​വ് ദേ​വി ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക വ​ഞ്ചി​കു​ത്തി പൊ​ളി​ച്ച് 6000 രൂ​പ കൊ​ണ്ടു​പോ​യി.

അ​തി​നു പി​ന്നാ​ലെ​യാ​ണ് മു​തി​യാ​വി​ള സെ​ന്‍റ് ആ​ൽ​ബ​ർ​ട്സ് ഫെ​റോ​ന പ​ള്ളി​യു​ടെ കു​രി​ശ​ടി​യി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ര​ണ്ട് സി​സി​ടി​വി ക്യാ​മ​റ​യും മോ​ഷ്ടി​ച്ച​ത്. മു​തി​യാ​വി​ള ജം​ക്ഷ​നി​ൽ ഷെ​ർ​ളി​യു​ടെ ടെ​യി​ല​റി​ങ്ങ് ഷോ​പ്പ് കു​ത്തി തു​റ​ന്ന് പ​തി​നാ​യി​ര​ത്തി​ലേ​റെ രൂ​പ​യു​ടെ തു​ണി​ത്ത​ര​ങ്ങ​ൾ കൊ​ണ്ട് പോ​യി.​

ത​യ്യ​ലി​നൊ​പ്പം തു​ണി​ത്ത​ര​ങ്ങ​ളും വി​ൽ​പ​ന​യു​ണ്ടി​വി​ടെ. അ​ഞ്ചു​തെ​ങ്ങി​ൻ​മൂ​ട് സ്വ​ദേ​ശി വി​നോ​ദി​ന്‍റെ റ​സ്റ്റ​റ​ന്റ് കു​ത്തി തു​റ​ന്ന് അ​ക​ത്ത് ക​ട​ന്ന മോ​ഷ്ടാ​വ് ക​ട​യി​ൽ സൂ​ക്ഷി​ച്ച പ​ഴ്സി​ലു​ണ്ടാ​യി​രു​ന്ന 12,000രൂ​പ മോ​ഷ്ടി​ച്ചു​വെ​ന്നാ​ണ് പ​രാ​തി.
പ​ട്രോ​ളി​ങ്ങ് ശ​ക്ത​മ​ല്ലെ​ന്ന പ​രാ​തി നി​ല​നി​ൽ​ക്കെ​യാ​ണ് പ​ട്ട​ണ​ത്തി​ന്‍റെ നാ​ലു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ പ്ര​ധാ​ന റോ​ഡു​ക​ളു​ടെ ഓ​ര​ത്തു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലും ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലും ക​വ​ർ​ച്ച ന​ട​ന്ന​തെ​ന്ന​ത് ശ്ര​ദ്ധേ​യം.

ക​ഴി​ഞ്ഞ മാ​സ​മാ​ദ്യം തൃ​ക്കാ​ഞ്ഞി​ര​പു​ര​ത്തും, ആ​മ​ച്ച​ലും,നാ​ഞ്ച​ല്ലൂ​രു​മൊ​ക്കെ ക്ഷേ​ത്ര​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി ക​വ​ർ​ച്ച ന​ട​ന്നു.​ഈ സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ പി​ടി​കൂ​ടി​യി​രു​ന്നു.​ക​വ​ർ​ച്ച ന​ട​ന്ന സ്ഥ​ല​ങ്ങ​ളി​ൽ വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും പൊ​ലീ​സും പ​രി​ശോ​ധ​ന ന​ട​ത്തി.​അ​ന്വേ​ഷ​ണം തു​ട​ങ്ങി. പ​രോ​ളി​ൽ ഇ​റ​ങ്ങി വീ​ണ്ടും മോ​ഷ​ണം ന​ട​ത്തു​ന്ന​വ​രു​ടെ ലി​സ്റ്റ് ത​യ്യാ​റാ​ക്കു​ക​യാ​ണ് പോ​ലീ​സ്. ഇ​വ​രോ ഇ​വ​ർ​ക്ക് കൂ​ടെ​യു​ള്ള​വ​രോ ആ​കാം ഇ​തി​നു പി​ന്നി​ലെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു.

Related posts