ദീപ നിശാന്തിനെ രക്ഷിച്ചെടുത്ത് മറ്റൊരാളുടെ പേരില്‍ കുറ്റം ചാര്‍ത്താന്‍ അണിയറയില്‍ പിആര്‍ ജോലിയെടുക്കുന്നത് ഓണ്‍ലൈന്‍ മാധ്യമത്തിലെ ആക്ടിവിസ്റ്റായ ജേര്‍ണലിസ്റ്റ്, കോപ്പിയടിച്ചോ ഇല്ലയോ എന്നു പറയാതെ ദീപ നിശാന്ത് ഉരുണ്ടുകളിക്കുന്നു

ദീപ നിശാന്ത് മറ്റൊരാളുടെ കവിത അടിച്ചുമാറ്റി സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചത് തെളിവുസഹിതം പിടികൂടിയതാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് എസ്. കലേഷ് എഴുതി പ്രസിദ്ധീകരിച്ച കവിതയുടെ പേരില്‍ ഇതുവരെ വ്യക്തമായ വിശദീകരണം നല്കാന്‍ പോലും ദീപയ്ക്ക് കഴിഞ്ഞിട്ടില്ല. അതിനിടെ ദീപയെ രക്ഷിക്കാന്‍ ഇവരുടെ സുഹൃത്തും അടുത്തിടെ തുടങ്ങിയ ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിലെ വനിതാ മാധ്യമപ്രവര്‍ത്തകയും ചേര്‍ന്നു ശ്രമം തുടരുന്നുണ്ട്.

ദീപയെ തെറ്റിദ്ധരിപ്പിച്ചതാണെന്നും അവര്‍ ട്രാപ്പില്‍ പെടുകയാണെന്നും പറഞ്ഞ് ആദ്യദിനത്തില്‍ തന്നെ പ്രതിരോധവുമായി ഇവര്‍ വാര്‍ത്തകള്‍ നല്കിത്തുടങ്ങി. ദീപയെ രക്ഷിക്കുന്നതിന്റെ ഭാഗമായി മറ്റൊരു സാംസ്‌കാരിക പ്രവര്‍ത്തകനെ ഈ വിഷയത്തിലേക്ക് വലിച്ചിടുകയും ചെയ്തു. സംഘപരിവാര്‍ ആക്രമണം നടക്കുന്നതിന്റെ പേരില്‍ ഈ സാംസ്‌കാരിക പ്രവര്‍ത്തകനെ രക്ഷിക്കുന്നതിന് ദീപ രക്തസാക്ഷിയാകുകയാണെന്നാണ് ഈ വനിതാ മാധ്യമപ്രവര്‍ത്തകയുടെ കണ്ടെത്തല്‍.

ദീപയെ രക്ഷിക്കാനുള്ള ശ്രമം പക്ഷേ പരാജയപ്പെട്ടെന്ന് മാത്രം. ദീപയുടെ സുഹൃത്തായ ഈ സാംസ്‌കാരിക നായകന്‍ വിഷയത്തില്‍ തനിക്കൊരു റോളുമില്ലെന്ന് പറഞ്ഞ് കൈകഴുകുകയും ചെയ്തു. ദീപ അവസാനം പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പിലും കലേഷ് കള്ളം ചെയ്യില്ലെന്ന രീതിയിലാണ് പറയുന്നത്. അതായത് കവിത തന്റെയല്ലെന്നു ദീപ പറയാതെ പറയുമ്പോഴും കലേഷിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നു. സോഷ്യല്‍മീഡിയയില്‍ ദീപയുടെ ആരാധകര്‍ പലരും ഇപ്പോള്‍ അവര്‍ക്കെതിരേ രൂക്ഷപ്രതികരണവുമായി രംഗത്തുണ്ട്. വരുംദിവസങ്ങളില്‍ ഇവരെ ബഹിഷ്‌കരിക്കാനുള്ള നീക്കങ്ങളും സജീവമാണ്.

Related posts