കാവേരി നദി ജല തർക്കം; തമിഴ്നാട്ടിൽ കർഷക പ്രതിഷേധം;ചത്ത എലികളെ കടിച്ചുപിടിച്ച് സമരം

കാവേരി നദീജല തർക്കത്തിൽ തമിഴ്‌നാട്ടിൽ പ്രതിഷേധം ആളിക്കത്തുന്നു. കർണാടകയും തമിഴ്നാടും കാവേരി നദീ ജല തർക്കം തുടങ്ങിയിട്ട് വർഷങ്ങളായി. 

കാവേരി ജലം തമിഴ്‌നാട്ടിൽ എത്തില്ലെന്ന വാദം മുൻ നിർത്തി  1916-ൽ മൈസൂർ ഭരണകൂടം കൃഷ്ണരാജ സാഗർ അണക്കെട്ട്‌ നിർമ്മിക്കാൻ തീരുമാനിച്ചപ്പോൾ മദ്രാസ്‌ അധികാരികൾ അതിനെ എതിർത്തു.നാളുകൾ നീണ്ട തർക്കത്തിനൊടുവിൽ 1924-ൽ പ്രാബല്യത്തിൽ വന്ന കരാറനുസരിച്ച്‌ മൈസൂറിന്‌ അണക്കെട്ടുണ്ടാക്കാനുള്ള തടസ്സം മാറി.

അതോടൊപ്പം മദ്രാസ്‌ പ്രവിശ്യയിലുണ്ടായിരുന്ന മേട്ടൂർ അണക്കെട്ടിലേക്ക്‌ ജലമെത്തുന്നതിനു യാതൊരു വിധത്തിലുമുള്ള  തടസങ്ങളും ഉണ്ടാകാൻ പാടില്ല എന്ന വ്യവസ്ഥയും ഉണ്ടായിരുന്നു. അതോടൊപ്പം 575.68 റ്റിഎംസി ജലത്തിന്‌ തമിഴ്‌നാടിന്‌ അർഹതയുണ്ടെന്ന വ്യവസ്ഥയും ഉണ്ടായിരുന്നു.

 കർണാടക ഭാഗത്ത്‌ പുതിയതായി  അണക്കെട്ടുകൾ നിർമിക്കുകയാണെങ്കിൽ അതിന് തമിഴ്‌നാടിന്‍റെ സമ്മതം ആവശ്യമായിരുന്നു. എന്നാൽ പ്രശ്നങ്ങൾ അവിടെ കൊണ്ട് തീർന്നില്ല. അതൊരു തുടക്കം മാത്രമായി മാറി.

1970 ൽ തമിഴ്‌നാട്‌ കാവേരി പ്രശ്നം ഒരു ട്രൈബ്യൂണലിന് വിടണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ യാതൊരു നടപടിയും ഉണ്ടായില്ല. 1974 ൽ കേന്ദ്ര ജലസേചന മന്ത്രിയായിരുന്ന ജഗ്ജീവൻ റാം  മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു ചേർത്തു.

എന്നാൽ  തമിഴ്‌നാടിന്‍റെ ഓഹരി 489 ടിഎംസി ജലമായി കുറക്കുകയും അതിൽ പ്രകോപിതരായ തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയും അവർക്ക് അനുകൂലമായ വിധി നേടുകയും ചെയ്തു.

 1991-ൽ വി.പി. സിംഗ്‌ സർക്കാർ മൂന്നംഗ ട്രിബ്യൂണലിനെ നിയമിക്കുകയും ട്രിബ്യൂണൽ തമിഴ്‌നാടിന്‌ 205 ടിഎംസി ജലം കൂടി അനുവദിച്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. 

ഇപ്പോഴിതാ തിരുച്ചിറപ്പള്ളി മേഖലയിൽ നിന്നുള്ള ഒരു കൂട്ടം കർഷകർ ചത്ത എലികളെ വായിൽ  കടിച്ചുപിടിച്ച് പ്രതിഷേധം നടത്തുന്നതിന്‍റെ വീഡിയോ പ്രചരിക്കുകയാണ്. പ്രതിഷേധം കനക്കുന്നതിന്‍റെ സൂചനയാണോ ഇതെന്നു സംശയിക്കേണ്ടിയിരിക്കുന്നു.

 കർണാടക കാവേരി നദീജലം വിട്ട് നൽകിയില്ലെങ്കിൽ  അതിജീവനത്തിനായി കർഷകർ എലി മാംസം കഴിക്കേണ്ടി വരുമെന്നതിന്‍റെ തെളിവാണ് ഈ വീഡിയോ. നദീ ജലം കിട്ടാതെ വന്നാൽ തങ്ങൾക്ക് ഇതല്ലാതെ വേറെ മാർഗമില്ലെന്ന് കർഷകർ പറയുന്നു. ‌

വെള്ളമില്ലാതെ വന്നാൽ കൃഷി ഇറക്കാൻ സാധിക്കില്ല. കുടുംബങ്ങൾ പട്ടിണിയാകും. അങ്ങനെ സംഭവിച്ചാൽ സ്റ്റഎലികളെ ഭക്ഷിക്കേണ്ടി വരുമെന്ന ദാരുണഅവസ്ഥ ഉണ്ടാവുമെന്ന് കർഷകർ പറഞ്ഞു.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

 

 

 

Related posts

Leave a Comment