അഞ്ചാം ദിവസം  ആറാം സ്വർണ നേട്ടം; ഏഷ്യൻ ​ഗെയിംസ് 10 മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യയ്ക്ക് സ്വർണം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ആറാം സ്വർണം.  ഏഷ്യൻ ​കായിക മേളയുടെ അഞ്ചാം ദിവസം  ആറാം സ്വർണ നേട്ടവുമായാണ് ഇന്ത്യ കുതിക്കുന്നത്.

10m എയർ പിസ്റ്റളിൽ ഇന്ത്യൻ പുരുഷ ടീമാണ് സ്വർണം നേടിയത്.. സരബ്‌ജോത് സിങ്, അർജുൻ ചീമ, ശിവ നർവാൽ എന്നിവരാണ് സ്വർണം കരസ്ഥമാക്കിയത്. 

1734 പോയിന്റോടെയാണ് ഇന്ത്യൻ താരങ്ങൾ സ്വർണം നേടിയത്.  ഇന്ത്യയ്ക്ക് 24 മെഡലുകൾ ആകെ സ്വന്തമാക്കാൻ സാധിച്ചു.

ആറ് സ്വർണവും എട്ട് വെള്ളിയും 10 വെങ്കലവും ഇന്ത്യൻ താരങ്ങൾ നേടി. മെഡൽ പട്ടികയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. വനിതകളുടെ 60 കിലോ വിഭാഗം വുഷുവിൽ ഇന്ത്യയുടെ റോഷിബിന ദേവിക്ക് വെള്ളി ലഭിച്ചു.

Related posts

Leave a Comment