കായംകുളത്ത് മകന്‍ അമ്മയെ അടിച്ചുകൊന്നു

ആ​ല​പ്പു​ഴ: കാ​യം​കു​ള​ത്ത് അ​മ്മ​യെ മ​ക​ന്‍ മ​ര്‍​ദി​ച്ചു കൊ​ന്നു. പു​തു​പ്പ​ള്ളി സ്വ​ദേ​ശി ശാ​ന്ത​മ്മ​യാ​ണ് (72) മ​ക​ന്‍റെ മ​ർ​ദ​ന​മേ​റ്റ് മ​രി​ച്ച​ത്. മ​ക​ന്‍ ബ്ര​ഹ്മ​ദേ​വ​നെ (43) പോലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഇ​ന്ന​ലെ രാ​ത്രി​യാ​ണ് അ​ടി​യേ​റ്റ ശാ​ന്ത​മ്മ​യെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. അ​വി​ടെ​വ​ച്ച് ശാ​ന്ത​മ്മ മ​രി​ച്ചു. തു​ട​ര്‍​ന്ന് പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​പ്പോ​ള്‍ ത​ല​യ്ക്ക​ടി​യേ​റ്റാ​ണ് വ​യോ​ധി​ക മ​രി​ച്ച​തെ​ന്ന് ഡോ​ക്ട​ര്‍ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മ​ക​ന്‍ ബ്ര​ഹ്മ​ദ​ത്ത​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ അ​യാ​ൾ കു​റ്റം സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. അ​മ്മ​യും മ​ക​നും മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​രു​വ​രും ത​മ്മി​ല്‍ വ​ഴ​ക്ക് പ​തി​വാ​ണെ​ന്നും, പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment