തുരുമ്പെടുത്ത് നശിക്കുന്നത് ലക്ഷങ്ങൾ..! ന​ഗ​ര​സ​ഭ​യു​ടെ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ വാ​ഹ​ന​ങ്ങ​ൾ തുരുമ്പെടുത്ത് നശിക്കുന്നു;  അധികൃതരുടെ  അനാസ്ഥയിൽ നഗരസഭയ്ക്ക് നഷ്ടം ലക്ഷങ്ങൾ

കാ​യം​കു​ളം: ന​ഗ​ര​സ​ഭ​യു​ടെ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ വാ​ഹ​ന​ങ്ങ​ൾ തു​രു​ന്പെ​ടു​ത്ത് ന​ശി​ച്ചി​ട്ടും ലേ​ലം ചെ​യ്തു മു​ത​ൽ കൂ​ട്ടാ​ൻ ന​ട​പ​ടി​യി​ല്ല. വാ​ഹ​ന​ങ്ങ​ൾ യ​ഥാ​സ​മ​യം ലേ​ലം ചെ​യ്തു ന​ൽ​കാ​ത്ത​ത് കാ​ര​ണം ന​ഗ​ര​സ​ഭ​യ്ക്കു ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മാ​ണ് സം​ഭ​വി​ക്കു​ന്ന​ത്.

കാ​ല​പ്പ​ഴ​ക്ക​ത്താ​ലും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ സ​മ​യോ​ചി​ത​മാ​യി ന​ട​ത്താ​ത്ത​ത് മൂ​ലം ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​തെ ന​ഗ​ര​സ​ഭാ​വ​ക സ്ഥ​ല​ത്ത് ഉ​പേ​ക്ഷി​ച്ചി​രി​ക്കു​ന്ന മൂ​ന്നു ഗാ​ർ​ബേ​ജ് ലോ​റി​ക​ളും ഒ​രു അം​ബാ​സി​ഡ​ർ കാ​റും ഒ​രു ട്രാ​ക്ട​റു​മാ​ണ് ലേ​ലം ചെ​യ്യാ​തെ മാ​ലി​ന്യ കൂ​ന്പാ​ര​ത്തി​ലേ​ക്കു മാ​സ​ങ്ങ​ളാ​യി മാ​റ്റി​യി​ട്ടി​രി​ക്കു​ന്ന​ത്.

ന​ഗ​ര​സ​ഭാ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പ​മു​ള്ള ലോ​റി സ്റ്റാ​ൻ​ഡി​നു പി​റ​കി​ലേ​ക്കാ​ണ് ഈ ​വാ​ഹ​ന​ങ്ങ​ൾ ത​ള്ളി​യി​രി​ക്കു​ന്ന​ത്. വാ​ഹ​ന​ങ്ങ​ൾ യ​ഥാ​സ​മ​യം ലേ​ലം ചെ​യ്തി​രു​ന്നു​വെ​ങ്കി​ൽ ര​ണ്ടാം​വി​ല​യാ​യി ല​ക്ഷ​ങ്ങ​ൾ ന​ഗ​ര​സ​ഭ​യ്ക്കു ല​ഭി​ക്കു​മാ​യി​രു​ന്നു.

എ​ന്നാ​ലി​പ്പോ​ൾ തു​രു​ന്പ് വി​ല​പോ​ലും ല​ഭി​ക്കാ​തെ ഈ ​വാ​ഹ​ന​ങ്ങ​ൾ ന​ശി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ന​ഗ​ര​സ​ഭാ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​മൂ​ല​മാ​ണ് ല​ക്ഷ​ങ്ങ​ൾ ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ലേ​ലം ചെ​യ്യാ​തി​ട്ടി​രി​ക്കു​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പം. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ വാ​ഹ​ന​ങ്ങ​ൾ ഉ​ട​ൻ ലേ​ലം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്ക് വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ച​താ​യി സോ​ഷ്യ​ൽ ഫോ​റം പ്ര​സി​ഡ​ന്‍റ് ഒ. ​ഹാ​രി​സ് പ​റ​ഞ്ഞു.

Related posts