ഇതാണോ പരിഷ്കാരം..! സ്ത്രീ​ക​ളോ​ടു​ള്ള പെ​രു​മാ​റ്റത്തിൽ കേ​ര​ളം പ​രി​ഷ്കൃ​ത സ​മൂ​ഹ​മ​ല്ലാ​താ​യെന്ന് വ​നി​താ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ.​സി.​ റോ​സ​ക്കു​ട്ടി

ROSAKUTTY-Lതൃ​ശൂ​ർ: സ്ത്രീ​ക​ളോ​ടും കു​ട്ടി​ക​ളോ​ടു​മു​ള്ള സ​മൂ​ഹ​ത്തി​ന്‍റെ വി​ക​ല​മാ​യ കാ​ഴ്ച​പ്പാ​ടു​മൂ​ലം ന​മ്മു​ടെ നാ​ട് പ​രി​ഷ്കൃ​ത സ​മൂ​ഹ​മെ​ന്നു പ​റ​യാ​ൻ പ​റ്റാ​താ​യി​രി​ക്കു കയാ​ണെ​ന്ന് സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ.​സി.​റോ​സ​ക്കു​ട്ടി അ​ഭി​പ്രാ​യ​പ്പെ​ട്ടു.ഫോ​ർ​മ​ർ പ​ഞ്ചാ​യ​ത്ത് മെ​ന്പേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ വ​നി​താ ഫോ​റം കി​ല​യി​ൽ സം​ഘ​ടി​പ്പി​ച്ച ശി​ല്പശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

സ​മൂ​ഹ​ത്തി​ന്‍റെ ഈ ​മ​നോ​ഭാ​വം മാ​റ്റി ഉ​യ​ർ​ന്ന സ്ത്രീ​പ​ദ​വി​യി​ലു​ള്ള മാ​തൃ​കാകേ​ര​ള​ത്തെ സൃ​ഷ്ടി​ക്കാ​ൻ പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ങ്ങ​ൾ​ക്കും വ​നി​താ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും സാ​ധി​ക്ക​ണ​മെ​ന്നും ചെ​യ​ർ​പേ​ഴ്സ​ണ്‍ പ​റ​ഞ്ഞു.വ​നി​താ ഫോ​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷീ​ല ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫോ​ർ​മ​ർ പ​ഞ്ചാ​യ​ത്തെ മെ​ന്പേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ക​രിം പ​ന്നി​ത്ത​ടം മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ​സ്.​പ്രി​ൻ​സ്, സി.​എ​ൻ.​ഗോ​വി​ന്ദ​ൻ​കു​ട്ടി, ഷൈ​നി കൊ​ച്ചു ദേ​വ​സി, സു​ബൈ​ദ മു​ഹ​മ്മ​ദ്, രാ​ധാ പ​ര​മേ​ശ്വ​ൻ, ഇ​ന്ദി​രാ​ദേ​വി ടീ​ച്ച​ർ, സ​ഫി​യ ഇ​ബ്രാ​ഹിം, സു​ധാ​മ​ണി ശി​വ​രാ​മ​ൻ, ഷീ​ബ നാ​രാ​യ​ണ​ൻ, ര​ജ​നി കൃ​ഷ്ണ​ദാ​സ്, സ​ജി​ത ബാ​ബു​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.വി​വി​ധ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച് പി.​വി.​രാ​മ​കൃ​ഷ്ണ​ൻ, എം.​കെ.​ര​വീ​ന്ദ്ര​നാ​ഥ്, പി.​കെ.​ജ​യ​ദേ​വ​ൻ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.

Related posts