കു​ട്ട​നാ​ടി​ന്‍റെ സ്വന്തം  മീ​നാ​ക്ഷി മുത്തശിക്ക് സ്നേ​ഹ സ​മ്മാ​ന​വു​മാ​യി കു​ട്ട​നാ​ട് ഫി​ലിം ക്ല​ബ്

ആലപ്പുഴ: കു​ട്ട​നാ​ട്ടി​ലെ ​മു​ത്ത​ശി മീ​നാ​ക്ഷി​യ​മ്മ​യ്ക്ക് ക്രി​സ്മ​സ് സ്നേ​ഹ സ​മ്മാ​ന​വു​മാ​യി കു​ട്ട​നാ​ട് ഫി​ലിം ക്ല​ബ്. കൈ​ന​ക​രി റ്റി​ല്ലി​ത്ത​റ​ച്ചി​റ വീ​ട്ടി​ൽ 105 വ​യ​സുകാ​രി മീ​നാ​ക്ഷി​യ​മ്മ​യ്ക്കാ​ണ് കു​ട്ട​നാ​ട് ഫി​ലിം ക്ല​ബ് ക്രി​സ്മ​സ് സ്നേ​ഹ സ​മ്മാ​ന​മാ​യി കേ​ക്ക് സ​മ്മാ​നി​ച്ച​ത്. കേ​ക്ക് സ്വീ​ക​രി​ച്ച ശേ​ഷം ക്ല​ബ് അം​ഗ​ങ്ങ​ളെ കു​ട്ട​നാ​ടി​ന്‍റെ മീനാക്ഷിയമ്മ അ​നു​ഗ്ര​ഹി​ക്കു​ക​യും ചെ​യ്തു.

ക്ല​ബ് പ്ര​സി​ഡ​ന്‍റ് അ​യ്മ​നം സാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കൈ​ന​ക​രി ചാ​വ​റ​ഭ​വ​ൻ ഡ​യ​റ​ക്ട​ർ ഫാ.​തോ​മ​സ് ക​ല്ലു​ക​ളം, ക്ല​ബ് ട്രഷ​റ​ർ ജ​യിം​സ് കി​ട​ങ്ങ​റ, ക്ല​ബ് അം​ഗ​ങ്ങ​ളാ​യ സം​ഗീ​ത സം​വി​ധാ​യ​ക​ൻ ഗം​ഗ​ൻ ക​രി​വെ​ള്ളൂ​ർ, ന​ടന്മാ​രാ​യ പ്ര​കാ​ശ് ചെ​ങ്ങ​ന്നൂ​ർ, റെ​നീ​ഷ്, പ്ര​കാ​ശ് ആ​ല​പ്പു​ഴ, ജി​തി​ൻ കൈ​ന​ക​രി തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

കു​ട്ട​നാ​ട്ടി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ മു​ത്ത​ശി​യാ​ണ് മീ​നാ​ക്ഷി​യ​മ്മ. 105 വ​യ​സായെ​ങ്കി​ലും, ആ​രോ​ഗ്യ​വ​തി​യാ​ണ് ഇ​വ​ർ. പ​ഴ​യകാ​ല കു​ട്ട​നാ​ടി​ന്‍റെ ചി​ത്രം ഇ​പ്പോ​ഴും ഇ​വ​രു​ടെ മ​ന​സിൽ തി​ള​ങ്ങി വ​രും. കു​ട്ട​നാ​ട്ടി​ലെ ന​ല്ല കൊ​യ്ത്തു​കാ​രി എ​ന്നുപേ​രു​ള്ള മീ​നാ​ക്ഷി​യ​മ്മ​യ്ക്ക് ക​ർ​ഷ​ക പെ​ൻ​ഷ​ൻ ല​ഭിക്കു​ന്നു​ണ്ട്.​ ഇ​വ​ർ​ക്ക് പൊ​ന്ന​മ്മ എ​ന്ന ഒ​രു മ​ക​ൾ മാ​ത്ര​മാ​ണു​ള്ള​ത്. കൈ​ന​ക​രി​യി​ലെ കു​ടും​ബ വീ​ട്ടി​ൽ അ​നു​ജ​ത്തി​യു​ടെ മ​ക​ളോ​ടൊ​പ്പ​മാ​ണ് ഇ​പ്പോ​ൾ താ​മ​സം.

Related posts