കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ കൈപിടിച്ച് കളിക്കളത്തിലേക്ക് ആദിവാസി ഊരിലെ വിദ്യാർത്ഥികൾ

ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് മ​ത്സ​ര​ത്തി​ല്‍ ആ​വേ​ശ​ത്തോ​ടെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് താ​ര​ങ്ങ​ളു​ടെ കൈ​പി​ടി​ച്ച് ഗ്രൗ​ണ്ടി​ലേ​ക്ക് മ​ല​മ്പു​ഴ​യി​ൽ നി​ന്നു​ള്ള ചു​ണ​കു​ട്ടി​ക​ൾ.

ക​ലൂ​ര്‍ ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ് സി-​ജം​ഷ​ഡ്‌​പൂ​ർ മ​ത്സ​ര​ത്തി​ല്‍ താ​ര​ങ്ങ​ളോ​ടൊ​പ്പം  മ​ല​മ്പു​ഴ ആ​ശ്ര​മം സ്കൂ​ളി​ലെ മി​ടു​ക്ക​ൻ​മാ​ർ കൊ​ച്ചി​യി​ലെ​ത്തി.

അ​ട്ട​പ്പാ​ടി പ​റ​മ്പി​ക്കു​ളം, നെ​ന്മാ​റ, ത​ളി​ക​ക്ക​ല്ല്, മ​ണ്ണാ​ർ​ക്കാ​ട്, അ​മ്പ​ല​പ്പാ​റ, കൊ​ല്ലം മേ​ഖ​ല​ക​ളി​ലെ വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് ഫു​ട്ബോ​ൾ താ​ര​ങ്ങ​ളു​ടെ കൈ​പി​ടി​ച്ച് ക​ളി​ക്ക​ള​ത്തി​ലേ​ക്ക്  അ​നു​ഗ​മി​ച്ച​ത്.

ആ​റു​വ​യ​സി​നും പ​ന്ത്ര​ണ്ട് വ​യ​സി​നും ഇ​ട​യി​ലു​ള്ള ഇ​രു​പ​ത്തി​ര​ണ്ട് പ​ട്ടി​ക വ​ർ​ഗ വി​ദ്യാ​ർ​ത്ഥി​ക​ൾ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ളി​നോ​ടും  അ​ധ്യാ​പ​ക​രോ​ടു​മൊ​പ്പം കൊ​ച്ചി​യി​ലെ​ത്തി​യ​ത്. 

“ആ​രാ​ലും ശ്ര​ദ്ധി​ക്ക​പെ​ടാ​ത്ത കേ​ര​ള​ത്തി​ലെ പ​ട്ടി​ക​വ​ർ​ഗ്ഗ വി​ഭാ​ഗ​ത്തി​ലു​ള്ള കു​ട്ടി​ക​ളെ ചേ​ർ​ത്തു​പി​ടി​ക്കു​ക​യാ​ണ് കേ​ര​ളാ ബ്ലാ​സ്റ്റേ​ഴ്സ്.

ഏ​ഷ്യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​രാ​ധ​ക​രു​ള്ള കേ​ര​ളാ ബ്ലാ​സ്റ്റേ​ഴ്സ് പോ​ലു​ള ക്ല​ബ്ബി​ന്‍റെ താ​ര​ങ്ങ​ൾ​ക്കൊ​പ്പം ഞ​ങ്ങ​ളു​ടെ കു​ട്ടി​ൾ കൈ​പി​ടി​ച്ച് ന​ട​ന്ന​ത് സ്വ​പ്ന​തു​ല്യ​മാ​യ നേ​ട്ട​മാ​ണി​തെ​ന്ന്” പ​ട്ടി​ക വി​ക​സ​ന വ​കു​പ്പി​ന്‍റെ​യും എ​റ​ണാ​കു​ളം ജി​ല്ല​യു​ടെ​യും ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ അ​നൂ​പ് ആ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment