ട്രാക്കിൽ റീൽ ചിത്രീകരണം; ട്രെയിൻ തട്ടി പതിനാറുകാരൻ മരിച്ചു

ഇ​ൻ​സ്റ്റാ​ഗ്രാം റീ​ൽ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ട​യി​ൽ ട്രെ​യി​ൻ ഇ​ടി​ച്ച് പ​തി​നാ​റു​കാ​ര​ൻ മ​രി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​രാ​ബ​ങ്കി​യി​ലാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ന്‍റെ വീ​ഡി​യോ ഫ​ർ​ഹാ​ന്‍റെ സു​ഹൃ​ത്ത് മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തു​ക​യും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ക​യും ചെ​യ്തു.

അ​തി​വേ​ഗ ട്രെ​യി​നി​നെ പി​ടി​ക്കു​ന്ന​താ​യി​രു​ന്നു റീ​ൽ. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ച ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ​യി​ൽ, ട്രെ​യി​ൻ കു​ട്ടി​യെ ഇ​ടി​ക്കു​ക​യും എ​റി​യു​ക​യും ചെ​യ്യു​ന്ന​ത് കാ​ണാം. 

ജ​ഹാം​ഗി​രാ​ബാ​ദ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ റെ​യി​ൽ​വേ ട്രാ​ക്കി​ലാ​ണ് അ​പ​ക​ടം. പോ​ലീ​സ് മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് അ​യ​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ഈ ​വ​ർ​ഷ​മാ​ദ്യം ഛത്തീ​സ്ഗ​ഡി​ലെ ബി​ലാ​സ്പൂ​ർ ജി​ല്ല​യി​ലെ ഒ​രു കോ​ളേ​ജി​ൽ സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം ഇ​ൻ​സ്റ്റാ​ഗ്രാം റീ​ലി​നാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ 20 വ​യ​സു​കാ​ര​ൻ വീ​ണു മ​രി​ച്ചി​രു​ന്നു.

 

Related posts

Leave a Comment