കെഎഫ്സി ആരാധകർ അല്ലാത്ത ആളുകൾ ചുരുക്കമാണ്. ചിക്കൻ പ്രേമികളിൽ മിക്ക ആളുകളും പോകാറുള്ള ഇടമാണ് കെഎഫ്സി. ഇപ്പോഴിതാ കെഎഫ്സിക്കെതിരേ ഗുരുതര ആരോപണവുമായി എത്തിയിരിക്കുകയാണ് യുവതി.
കെഎഫ്സിയുടെ ബംഗളൂരു ഔട്ട്ലെറ്റിൽ നിന്ന് ഇവർ ഹോട്ട് & സ്പൈസി ചിക്കൻ സിംഗർ ബർഗർ ഓർഡർ ചെയ്തു. എന്നാൽ താൻ ഓർഡർ ചെയ്ത ചിക്കൻ ബർഗറിൽ വച്ചിരുന്ന പാറ്റി മോശമാണെന്നും ഭക്ഷ്യയോഗ്യമല്ലാത്തതാണെന്നും ആരോപിച്ച് യുവതി രംഗത്തെത്തി.
ഇതിനെതിരേ പരാതി പറഞ്ഞപ്പോൾ രണ്ടാമതും മറ്റൊരു ബർഗർ അവർ യുവതിക്ക് കൊടുത്തു. എന്നാൽ ഇതും കൈയിൽ കിട്ടി തുറന്ന് നോക്കിയപ്പോൾ അതിന്റെ പാറ്റിയും മോശമായിരുന്നു. അതിൽ നിന്ന് അസഹനീയമായ ഗന്ധം വരാൻ തുടങ്ങിയെന്നും യുവതി പറഞ്ഞു.
ഇക്കാര്യം അവർ ഔട്ട്ലെറ്റിലെ ജീവനക്കാരോട് പറഞ്ഞപ്പോൾ പ്രശ്നം പരിഹരിക്കുന്നതിനുപകരം, ഇത് സോസിന്റെ മണം മാത്രമാണ് എന്ന് പറഞ്ഞ് ജീവനക്കാർ പരാതി തള്ളിക്കളഞ്ഞെന്നും യുവതി ആരോപിച്ചു.