ജുവനൈല്‍ ഹോമില്‍ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി

 കോഴിക്കോട് വെള്ളിമാടുകുന്ന് ജുവനൈല്‍ ഹോമില്‍ നിന്നും കാണാതായ കുട്ടിയെ കണ്ടെത്തി. ഉത്തര്‍പ്രദേശ് സ്വദേശിയായ  പതിനാറുകാരനെയാണ് കാണാതായത്.

ഇന്നലെ വൈകിട്ടാണ് സംസാര ശേഷിയില്ലാത്ത കുട്ടിയെ കാണാതായത്. സംഭവത്തിൽ ചേവായൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.

പാലക്കാട് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ചേവായൂര്‍ പൊലീസ് പാലക്കാട്ടേക്ക് തിരിച്ചു. ഇതിനു മുൻപ് പല തവണ ജുവനൈല്‍ ഹോമിലെ അന്തേവാസികള്‍ ചാടി പോയിട്ടുണ്ട്.

Related posts

Leave a Comment