പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ രോ​ഗ​പ്ര​തി​രോ​ധം; 10669 കി​ണ​റു​ക​ള്‍ ക്ലോ​റി​നേ​റ്റു ചെ​യ്തു

 കൊല്ലം: പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ​ക​ര്‍​ച്ച വ്യാ​ധി​ക​ള്‍​ക്കെ​തി​രാ​യ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ ആ​രോ​ഗ്യ വ​കു​പ്പ് 10669 കി​ണ​റു​ക​ള്‍ ക്ലോ​റി​നേ​റ്റു ചെ​യ്തു. 993 സം​ഘ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ക്ലോ​റി​നേ​ഷ​ന്‍.
പ​രി​സ​രം ശു​ചീ​ക​രി​ക്കു​ന്ന​തി​നാ​യി ബ്ലീ​ച്ചിം​ഗ് പൗ​ഡ​ര്‍ ഉ​പ​യോ​ഗി​ച്ച് അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി.

എ​ലി​പ്പ​നി പ്ര​തിരോ​ധ​ത്തി​നാ​യി 1541 പേ​ര്‍​ക്ക് മ​രു​ന്ന് ന​ല്‍​കി. 14 ക്യാ​മ്പു​ക​ളി​ല്‍ ഡോ​ക്ട​ര്‍​മാ​രു​ടെ സേ​വ​ന​വും മ​രു​ന്ന് വി​ത​ര​ണ​വും ഉ​റ​പ്പാ​ക്കി. ക്യാ​മ്പു​ക​ളി​ല്‍​നി​ന്ന് മ​ട​ങ്ങു​ന്ന​വ​ര്‍ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ള​ട​ങ്ങി​യ നോ​ട്ടീ​സു​ക​ളും വി​ത​ര​ണം ചെ​യ്തു.

ഇ​ന്നും 30നും ​കൊ​തു​കു, കൂ​ത്താ​ടി നി​യ​ന്ത്ര​ണ​ത്തി​നാ​യി ഉ​റ​വി​ട ന​ശീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​വി.​വി. ഷേ​ര്‍​ളി അ​റി​യി​ച്ചു.

Related posts