കിണറ്റിൽ വീണ മ​ക​നെ ര​ക്ഷി​ക്കാ​ൻ അ​മ്മ​ കി​ണ​റ്റി​ൽ ചാ​ടി;  40 അ​ടി താ​ഴ്ച​യുള്ള കിണറ്റിൽ  അ​ഞ്ച​ടി​മാത്രം  വെ​ള്ളം; പരിക്കേൽക്കാതെ ഇരുവരും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

പോ​ത്താ​നി​ക്കാ​ട്: ഏ​ഴു വ​യ​സു​കാ​ര​ൻ കാ​ൽ​വ​ഴു​തി കി​ണ​റ്റി​ൽ വീ​ണ​പ്പോ​ൾ ര​ക്ഷി​ക്കാ​നാ​യി അ​മ്മ​യും പു​റ​കെ ചാ​ടി.

ഇ​ന്ന​ലെ വൈ​കി​ട്ട് ആ​റോ​ടെ കാ​ലാ​ന്പൂ​ർ സി​ദ്ധ​ൻ​പ​ടി​ക്ക് സ​മീ​പം തു​ണ്ടി​യി​ൽ ബി​ജു​വി​ന്‍റെ മ​ക​ൻ അ​ല​നാ​ണ് വീ​ട്ടി​ൽ പ​ടു​ത വ​ലി​ച്ചു​കെ​ട്ടാ​ൻ സ​ഹാ​യി​ക്കു​ന്ന​തി​നി​ടെ കാ​ൽ വ​ഴു​തി 40 അ​ടി താ​ഴ്ച​യു​ള്ള കി​ണ​റ്റി​ൽ വീ​ണ​ത്. ക​ണ്ടു നി​ന്ന അ​മ്മ മി​നി ഉ​ട​ൻ ത​ന്നെ പി​ന്നാ​ലെ ചാ​ടുകയായിരുന്നു.

ശ​ബ്ദം കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ അ​ല​നെ കോ​ണി​യി​ൽ ക​യ​റ്റി ര​ക്ഷ​പ്പെടു​ത്തി. മി​നി​യെ ക​ല്ലൂ​ർ​ക്കാ​ട് നി​ന്നു ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് ക​ര​ക്കു​ക​യ​റ്റി​യ​ത്. 40 അ​ടി താ​ഴ്ച​യി​ൽ അ​ഞ്ച​ടി​യോ​ളം മാ​ത്രം വെ​ള്ള​മു​ള്ള കി​ണ​റ്റി​ൽ വീ​ണ ഇ​രു​വ​രും ക​ഷ്ടി​ച്ചാ​ണ് പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ട​ത്.

Related posts