മറൈന്‍ഡ്രൈവിലെ കിസ് ഓഫ് ലവ് പ്രതിഷേധത്തിന് നേതൃത്വം നല്കാന്‍ രശ്മിയും രാഹുലും, മറൈന്‍ഡ്രൈവില്‍ ആകാംക്ഷയുടെ നിമിഷങ്ങള്‍, എന്തും സംഭവിക്കാമെന്ന് ആശങ്ക

kissof loveകൊച്ചി മറൈന്‍ െ്രെഡവിലുണ്ടായ സദാചാര ഗുണ്ടായിസത്തില്‍ പ്രതിഷേധിച്ച് കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ വീണ്ടും ചുംബന സമരവുമായി രംഗത്ത്. ഇന്നലെ ശിവസേന ആക്രമണം നടത്തിയ സ്ഥലത്ത് ഇന്നു വൈകുന്നേരം നാലിനു പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിട്ടുള്ളത്. പോലീസിന്റെ കൂടി ഒത്താശയോടെയാണ് മറൈന്‍െ്രെഡവില്‍ സദാചാര ഗുണ്ടായിസം നടന്നതെന്ന് കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. ശിവസേനയുടെ അക്രമത്തിനു പോലീസ് ഒത്താശ ചെയ്യുകയായിരുന്നു. ഇത്തരം നടപടികള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും സംഘാടകര്‍ പ്രതികരിച്ചു. ഇന്നു വൈകുന്നേരം കൊച്ചിയില്‍ നടക്കുന്ന ചുംബന സമരത്തിലേക്ക്, സമാന ചിന്താഗതിക്കാരായ എല്ലാവര്‍ക്കും സ്വാഗതമെന്നും കിസ് ഓഫ് ലവിന്‍റെ ഔദ്യാഗിക ഫേസ്ബുക്ക് പേജിലൂടെ ആഹ്വാനവും നടത്തിയിട്ടുണ്ട്. പെണ്‍വാണിഭത്തിനു പിടിയിലായ രശ്മി നായരും രാഹുല്‍ പശുപാലനും കിസ് ഓഫ് ലവ് പ്രതിഷേധത്തിന് എത്തുമെന്ന് സൂചനയുണ്ട്.

കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ മറൈന്‍ െ്രെഡവില്‍ പ്രതിഷേധവുമായി എത്തിയാല്‍ അതിനെ തടയാന്‍ ശിവസേനയോ മറ്റു സംഘടനകളോ എത്താനുള്ള സാധ്യതയുണ്ട്. മുന്പ് കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ ചുംബന സമരം നടത്തിയപ്പോള്‍ അതിനെതിരെ ശിവസേനയും ഹനുമാന്‍ സേനയുമടക്കമുള്ള സംഘടനകള്‍ പ്രതിഷേധവുമായെത്തിയിരുന്നു. അത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ സംഘര്‍ഷമുണ്ടാകാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല. ഇന്നലെ നടന്ന സംഭവവികാസങ്ങളുടെ അടിസ്ഥാനത്തില്‍ മറൈന്‍ ഡ്രൈവിലെ സുരക്ഷ കൂടുതല്‍ ശക്തമാക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. അതേസമയം, ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ സമൂഹത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നു പ്രതിഷേധം ശക്തമായിട്ടുണ്ട്.

വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്നു മറൈന്‍ െ്രെഡവില്‍ പ്രതിഷേധ പരിപാടികള്‍ നടക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍  സൗഹാര്‍ദം സദാചാര വിരുദ്ധമല്ല, സദാചാര പോലീസ് നാടിനാവശ്യമില്ല എന്ന മുദ്രാവാക്യമുയര്‍ത്തി ഇന്നുരാവിലെ മറൈന്‍െ്രെഡവില്‍ സ്‌നേഹ ഇരുപ്പ് സമരം സംഘടിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്നു വൈകുന്നേരം അഞ്ചിന് മറൈന്‍ െ്രെഡവില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് എറണാകുളം പാര്‍ലമെന്‍റ് കമ്മിറ്റി പ്രസിഡന്‍റ് എം.വി.രതീഷ് അറിയിച്ചു. മറൈന്‍ െ്രെഡവിലെ സദാചാരഗുണ്ടായിസം നടത്തിയ ശിവസേനാ പ്രവര്‍ത്തകരുടെ നടപടി അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി. രാജീവ് പറഞ്ഞു. നിയമം കൈയിലെടുത്ത മുഴുവന്‍ ശിവസേനാ പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related posts