സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ത​നി​ക്കെ​തി​രേ വ്യാ​ജ പ്ര​ചാ​ര​ണം; സച്ചിൻദേവിനെതിരേ കെ.കെ. രമ പരാതി നൽകി


തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ സം​ഘ​ർ​ഷ​ത്തി​ൽ സ​ച്ചി​ൻ​ദേ​വ് എം​എ​ൽ​എ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ത​നി​ക്കെ​തി​രേ വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു​വെ​ന്ന് കാ​ട്ടി കെ.​കെ. ​ര​മ സ്പീ​ക്ക​ർ​ക്കും സൈ​ബ​ർ സെ​ല്ലി​നും പ​രാ​തി ന​ൽ​കി.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ ചി​ത്ര​ങ്ങ​ളു​ടെ സ്ക്രീ​ൻ​ഷോ​ർ​ട്ടു​ക​ൾ സ​ഹി​ത​മാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ത​ന്നെ അ​പ​മാ​നി​ക്കാ​നും വി​ശ്വാ​സ്യ​ത ത​ക​ർ​ക്കാ​നു​മാ​ണ് സ​ച്ചി​ൻ​ദേ​വ് ശ്ര​മി​ക്കു​ന്ന​തെ​ന്നും ഉ​ചി​ത​മാ​യ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നു​മാ​ണ് ര​മ​യു​ടെ പ​രാ​തി.

കൈ ​പൊ​ട്ടി​യി​ല്ല എ​ന്ന പേ​രി​ൽ വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു​വെ​ന്നും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ അ​പ​മാ​നി​ക്കു​ന്നു​വെ​ന്നു​മാ​ണ് പ​രാ​തി. സ​ച്ചി​ൻ ദേ​വി​നെ​തി​രേ വ്യാ​ജ നി​ർ​മി​തി പ​രാ​തി​യാ​ണ് ര​മ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

നി​യ​മ​സ​ഭ​യി​ലെ ഡോ​ക്ട​റു​ടെ​യും ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റു​ടെ​യും നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ചി​കി​ത്സ തേ​ടി​യ​തെ​ന്ന് കെ.​കെ.​ര​മ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

Related posts

Leave a Comment