പ​ന്ത്ര​ണ്ടാ​യി​ര​ത്തി​ലേ​റെ ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ്ണ​ത്തി​ൽ ത​യാ​റാ​ക്കി​യ ഉ​ദ്യാ​നം! വ​ർ​ണ വ​സ​ന്തം വി​ത​റി ക​ണ്ണൂ​ർ പു​ഷ്പോ​ത്സ​വം

ക​ണ്ണൂ​ർ: ക​ണ്ണി​ന് കു​ളി​ർ​മ​യേ​കി വി​വി​ധ വ​ർ​ണ പൂ​ക്ക​ളു​മാ​യി നി​റ​ഞ്ഞ ക​ണ്ണൂ​ർ പു​ഷ്പോ​ത്സ​വ​ത്തി​ന് വ​ൻ ജ​ന​ത്തി​ര​ക്ക്. ക​ണ്ണൂ​ർ ജി​ല്ല അ​ഗ്രി-​ഹോ​ർ​ട്ടി ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പോ​ലീ​സ് മൈ​താ​നി​യി​ൽ ന​ട​ക്കു​ന്ന മേ​ള​യി​ലാ​ണ് സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ങ്ങു​ന്ന വ​ൻ നി​ര ദൃ​ശ്യ​മാ​കു​ന്ന​ത്.

കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നും ഇ​ത​ര സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള ന​ഴ്സ​റി സ്ഥാ​പ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്ന സ്റ്റാ​ളു​ക​ളി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന​തും ആ​ക​ർ​ഷ​ണീ​യ​വു​മാ​യ അ​നേ​കം ചെ​ടി​ക​ളും പ​ച്ച​ക്ക​റി-​ഫ​ല വൃ​ക്ഷ തൈ​ക​ളും മ​റ്റ് ന​ടീ​ൽ വ​സ്തു​ക്ക​ളും ഔ​ഷ​ധ സ​സ്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

വി​വി​ധ​യി​നം റോ​സാ പു​ഷ്പ​ങ്ങ​ൾ, ഡാ​ലി​യ, ജ​മ​ന്തി തു​ട​ങ്ങി വി​വി​ധ രൂ​പ​ത്തി​ലും വ​ർ​ണ​ങ്ങ​ളി​ലു​മു​ള്ള മ​നോ​ഹ​ര പു​ഷ്പ​ങ്ങ​ൾ ഇ​വി​ടെ കാ​ണാം.

കൂ​ടാ​തെ ഫ​ല​വ​ർ​ഗ​ങ്ങ​ളു​ടെ​യും പ​ച്ച​ക്ക​റി​യു​ടെ​യും തൈ​ക​ൾ, ജൈ​വ​വ​ളം, ജൈ​വ കീ​ട​നാ​ശി​നി​ക​ൾ, പൂ​ച്ച​ട്ടി​ക​ൾ, മ​ൺ​പാ​ത്ര​ങ്ങ​ൾ, മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​ന​ങ്ങ​ൾ, ഉ​പ​ഭോ​ക്തൃ ഉ​ത്പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ സ്റ്റാ​ളു​ക​ളും ന​ഗ​രി​യി​ലു​ണ്ട്. സ​ർ​ക്കാ​ർ, അ​ർ​ധ സ​ർ​ക്കാ​ർ, പൊ​തു​മേ​ഖോ സ്ഥാ​പ​ന​ങ്ങ​ൾ, ഇ​ത​ര സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ പ​വ​ലി​യ​നു​ക​ളും ഉ​ണ്ട്.

പ​ന്ത്ര​ണ്ടാ​യി​ര​ത്തി​ലേ​റെ ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ്ണ​ത്തി​ൽ ത​യാ​റാ​ക്കി​യ ഉ​ദ്യാ​നം, പു​ഷ്പം കൊ​ണ്ട് അ​ല​ങ്ക​രി​ച്ച പ​ത്ത​ടി വ​ലി​പ്പ​മു​ള്ള സ്തൂ​പം എ​ന്നി​വ പ്ര​ദ​ർ​ശ​ന ന​ഗ​രി​യി​ലെ മു​ഖ്യ ആ​ക​ർ​ഷ​ണീ​യ​മാ​ണ്. വി​വി​ധ മ​ത്സ​ര​ങ്ങ​ൾ, സെ​മി​നാ​റു​ക​ൾ, ക​ലാ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും പു​ഷ്പോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ണ്ടാ​കും.

ഇ​ന്ന് വൈ​കു​ന്നേ​രം 6.30 ന് ​ആ​ന​ന്ദ ന​ട​നം ഉ​ണ്ടാ​യി​രി​ക്കും. നാ​ളെ വൈ​കു​ന്നേ​രം 6.30 ന് ​നൃ​ത്ത​സ​ന്ധ്യ​യും, 27 ന് ​വൈ​കു​ന്നേ​രം പു​ല്ലാ​ങ്കു​ഴ​ൽ സം​ഗീ​തി​ക​യും അ​ര​ങ്ങേ​റും. മ​റ്റു ദി​വ​സ​ങ്ങ​ളി​ലും വൈ​കു​ന്നേ​രം വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ഉ​ണ്ടാ​കും.

സ​മാ​പ​ന സ​മ്മേ​ള​നം ഫെ​ബ്രു​വ​രി മൂ​ന്നി​ന് വൈ​കു​ന്നേ​രം ആ​റി​ന് ഉ​ത്ത​ര​മേ​ഖ​ലാ ഡി​ഐ​ജി കെ. ​സേ​തു​രാ​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

Related posts

Leave a Comment