കൊ​ച്ചി ബി​നാ​ലെ ക​ലാ​കാ​രി​യ്‌​ക്കെ​തി​രെ ലൈം​ഗി​ക അ​തി​ക്ര​മം; വി​ദേ​ശ വ​നി​ത​യു​ടെ പ​രാ​തി​യി​ല്‍ മും​ബൈ സ്വ​ദേ​ശി​ക്കെ​തി​രേ കേ​സ്

കൊ​ച്ചി : കൊ​ച്ചി മു​സി​രി​സ് ബി​നാ​ലെ ക​ലാ​കാ​രി​യാ​യ വി​ദേ​ശ വ​നി​ത​യ്‌​ക്കെ​തി​രേ ലൈം​ഗി​ക അ​തി​ക്ര​മം. പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കാ​നെ​ത്തി​യ താ​യ്‌​വ​ന്‍ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സ് എ​ടു​ത്തു. ന​വി മും​ബൈ സ്വ​ദേ​ശി​യാ​യ സു​മി​ത് എ​ന്ന​യാ​ള്‍​ക്കെ​തി​രെ​യാ​ണ് കേ​സ്.

കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്ക് ഇ ​മെ​യി​ല്‍ വ​ഴി​യാ​ണ് പ​രാ​തി ല​ഭി​ച്ച​ത്. മൂ​ന്ന് ദി​വ​സം മു​ന്പാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. യു​വ​തി​യു​മാ​യി അ​ടു​പ്പം സ്ഥാ​പി​ച്ച് മോ​ശ​മാ​യി പെ​രു​മാ​റു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി.

ഇ​യാ​ള്‍​ക്ക് ബി​നാ​ലെ​യു​മാ​യി നേ​രി​ല്‍ ബ​ന്ധ​മു​ണ്ടോ എ​ന്ന​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ക​യാ​ണ്.

Related posts

Leave a Comment