ഡ​ല്‍​ഹി സ്വ​ദേ​ശി​നി​ക്കു പീ​ഡ​നം;കേ​സ് ക്രൈം​ബ്രാ​ഞ്ചി​ന്;കേസ് അന്വേഷിക്കാൻ കൈക്കൂലി ചോദിച്ച എറണാകുളം നോ​ര്‍​ത്ത് സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ  സ​സ്പെ​ന്‍ഷനിൽതന്നെ   


കൊ​ച്ചി: ഡ​ല്‍​ഹി സ്വ​ദേ​ശി​നി​യാ​യ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ കേ​സി​ല്‍ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്തു. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ നാ​ഗ​രാ​ജു​വി​ന്‍റെ ഉ​ത്ത​ര​വ് പ്ര​കാ​രം ക​ഴി​ഞ്ഞ 26-നാ​ണ് ക്രൈം​ബ്രാ​ഞ്ച് കേ​സ് ഏ​റ്റെ​ടു​ത്ത​ത്.

പോ​ക്സോ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പെ​ണ്‍​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​ന്മാ​ര്‍​ക്കു ശ​നി​യാ​ഴ്ച​യാ​ണ് എ​റ​ണാ​കു​ളം അ​ഡീ. സെ​ഷ​ന്‍​സ് (പോ​ക്സോ) കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 29 മു​ത​ല്‍ പ്ര​തി​ക​ള്‍ റി​മാ​ന്‍​ഡി​ല്‍ ആ​യി​രു​ന്നു. അ​തി​നാ​ല്‍ ഇ​വ​രെ ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി ക്രൈം​ബ്രാ​ഞ്ച് സം​ഘം കോ​ട​തി​യി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ഇ​തു സം​ബ​ന്ധി​ച്ച കൂ​ടു​ത​ല്‍ ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​കും.

ഓ​ഗ​സ്റ്റ് 23-നാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. എ​റ​ണാ​കു​ള​ത്ത് താ​മ​സി​ക്കു​ന്ന ഡ​ല്‍​ഹി സ്വ​ദേ​ശി​ക​ളു​ടെ മ​ക​ള്‍ ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ഡ​ല്‍​ഹി സ്വ​ദേ​ശി​യാ​യ യു​വാ​വി​നൊ​പ്പം നാ​ടു​വി​ടു​ക​യാ​യി​രു​ന്നു.

ഒ​പ്പം ഇ​ള​യ​സ​ഹോ​ദ​രി​യേ​യും കൂ​ടെ കൂ​ട്ടി. ത​ന്‍റെ മ​ക്ക​ളെ കാ​ണാ​നി​ല്ലെ​ന്നു കാ​ണി​ച്ച് കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ള്‍ എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

തു​ട​ര്‍​ന്ന് പോ​ലീ​സ് ഇ​വ​രെ ഡ​ല്‍​ഹി​യി​ല്‍ ക​ണ്ടെ​ത്തി തി​രി​കെ നാ​ട്ടി​ലെ​ത്തി​ച്ചു. ചോ​ദ്യം ചെ​യ്യ​ലി​ല്‍ സ​ഹോ​ദ​ര​ന്മാ​ര്‍ ത​ന്നെ പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പെ​ണ്‍​കു​ട്ടി മൊ​ഴി ന​ല്‍​കി​യ​ത്.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ഹോ​ദ​ര​ന്മാ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​തേ​സ​മ​യം നോ​ര്‍​ത്ത് പോ​ലീ​സി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് പെ​ണ്‍​കു​ട്ടി സ​ഹോ​ദ​ര​ന്മാ​രു​ടെ പേ​ര് പ​റ​ഞ്ഞ​തെ​ന്ന് മാ​താ​പി​താ​ക്ക​ള്‍ ആ​രോ​പി​ക്കു​ന്നു.

ത​ങ്ങ​ളു​ടെ മ​ക്ക​ളെ കേ​സി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കാ​നാ​യി നോ​ര്‍​ത്ത് പോ​ലീ​സ സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ അ​ഞ്ചു ല​ക്ഷം രൂ​പ കൈ​ക്കൂ​ലി ചോ​ദി​ച്ച​താ​യും ഇ​വ​ര്‍ ആ​രോ​പി​ക്കു​ന്നു.

എ​ന്നാ​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യ യു​വാ​വി​നെ​തി​രെ കേ​സ് എ​ടു​ക്കാ​ന്‍ പോ​ലീ​സ് ത​യാ​റാ​യു​മി​ല്ല. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നോ​ര്‍​ത്ത് സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ വി​നോ​ദ് കൃ​ഷ്ണ​യെ സ​സ്പെ​ന്‍​ഡ് ചെ​യ്യു​ക​യു​ണ്ടാ​യി.

Related posts

Leave a Comment