എത്രപേർ ഉണ്ടാകും..! പട്ടിണിപാവങ്ങൾക്കായി പൊരുതിയ ഇ​എം​എ​സി​ന്‍റെ​യും ഏ​കെ​ജി​യു​ടെ​യും പാ​ത ക​മ്മ്യൂ​ണി​സ്റ്റു​കാ​ർ പി​ൻ​തു​ട​ര​ണമെന്ന് കോ​ടി​യേ​രി

alp-kodieril

നേ​മം : സാ​ധാ​ര​ണ​ക്കാ​രു​ടെയും പ​ട്ടി​ണി​പാ​വ​ങ്ങ​ളു​ടെ​യും ഉ​ന്ന​തി​ക്കാ​യി പോ​രാ​ടി​യ ഇ.​എം.​എ​സി​ന്‍റെ​യും എ.​കെ.​ജി​യു​ടെയും പാ​ത ക​മ്മ്യൂ​ണി​സ്റ്റു​കാ​ർ പി​ന്തു​ട​ര​ണ​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ.സി​പി​എം നേ​മം ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്രാ​വ​ച്ച​ന്പ​ല​ത്ത് സം​ഘ​ടി​പ്പി​ച്ച റെ​ഡ് വോ​ള​ന്‍റി​യേ​ഴ്സ് മാ​ർ​ച്ചും ബ​ഹു​ജ​ന​സം​ഗ​മ​വും ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം.

ദേ​ശീ​യ ത​ല​ത്തി​ൽ ബി​ജെ​പി​യും കോ​ണ്‍​ഗ്ര​സും കോ​ർ​പ​റേ​റ്റു​ക​ളോ​ടൊ​പ്പ​മാ​ണ്. ഉ​ദാ​ര​വ​ത്ക​ര​ണ സാ​ന്പ​ത്തി​ക ന​യ​ങ്ങ​ളാ​ണ് ലോ​ക​ത്താ​ക​മാ​നം തീ​വ്ര വ​ല​തു​പ​ക്ഷ​ത്തി​ന് ശ​ക്തി​യാ​യ​തെ​ന്ന് അ​ദേ​ഹം പ​റ​ഞ്ഞു. എം.​എം.​ബ​ഷീ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ർ നാ​ഗ​പ്പ​ൻ, വി.​ശി​വ​ൻ​കു​ട്ടി, എ​സ്.​കെ. പ്ര​മോ​ദ്, ബാ​ല​രാ​മ​പു​രം ക​ബീ​ർ, ആ​ർ.​പ്ര​ദീ​പ്കു​മാ​ർ, വെ​ങ്ങാ​നൂ​ർ ഭാ​സ്ക​ര​ൻ, ക​ല്ലി​യൂ​ർ ശ്രീ​ധ​ര​ൻ, പാ​റ​ക്കു​ഴി സു​രേ​ന്ദ്ര​ൻ, തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

 

Related posts