വിലയില്ലെങ്കിൽ പിന്നെ എന്തിന് ‍..! ഇരുപത്തൊമ്പത്‌ ലക്ഷത്തിന്‍റെ നിരോധിച്ച നോട്ടുകൾ പിടികൂടി; സംഭവത്തിൽ മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു

arrest-laksh-lനെ​യ്യാ​റ്റി​ൻ​ക​ര: ദേ​ശീ​യ​പാ​ത​യി​ലൂ​ടെ കാ​റി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച 29,61,500 രൂ​പ​യു​ടെ നി​രോ​ധി​ച്ച നോ​ട്ടു​ക​ൾ പോ​ലീ​സ് പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു പേ​രെ അ​റ​സ്റ്റു ചെ​യ്തു.     ഇ​ന്ന​ലെ വൈ​കുന്നേരം പോ​ലീ​സ് പ​ട്രോ​ളിം​ഗി​നി​ട​യി​ലാ​യി​രു​ന്നു നോ​ട്ട് ക​ട​ത്ത​ൽ പി​ടി​കൂ​ടി​യ​തെ​ന്ന് നെ​യ്യാ​റ്റി​ൻ​ക​ര എ​സ്ഐ അ​റി​യി​ച്ചു. കാ​റി​ൽ ബാ​ഗു​ക​ളി​ൽ നി​റ​ച്ച നി​ല​യി​ലാ​യി​രു​ന്നു നോ​ട്ടു​ക​ൾ.

അ​ഞ്ഞൂ​റി​ന്‍റെ​യും ആ​യി​ര​ത്തി​ന്‍റെ​യും നോ​ട്ടു​ക​ളാ​യി​രു​ന്നു ബാ​ഗി​ൽ. കാ​റി​ലു​ണ്ടാ​യി​രു​ന്ന ര​ഞ്ജി​ത്ത്, വി​മ​ൽ റോ​യ്,  ശോ​ഭ​ൻ എ​ന്നി​വ​രെ പി​ടി​കൂ​ടി. ശോഭൻ പോസ്റ്റൽ അസിസ്റ്റന്‍റായി ജോലി നോക്കി വരുകയാണ്.       നോ​ട്ട് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​തി​നു ശേ​ഷം നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ന​ട​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ നോ​ട്ടു​വേ​ട്ട​യാ​ണി​ത്. വി​വ​രം എ​ൻ​ഫോ​ഴ്സ്മെ​ന്‍റി​നെ അ​റി​യി​ക്കു​മെ​ന്നും എ​സ്ഐ അ​റി​യി​ച്ചു.

Related posts