കലിയടക്കാനായില്ല, കോ​ഹ്‌ലിക്കു പി​ഴ

സെഞ്ചൂറി‍യൻ: ഗ്രൗ​ണ്ടി​ൽ മോ​ശ​മാ​യി പെ​രു​മാ​റി​യ ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി​ക്ക് പി​ഴ ശി​ക്ഷ. മാ​ച്ച് ഫീ​യു​ടെ 25 ശ​ത​മാ​നം പി​ഴ​യാ​യി ഈ​ടാ​ക്കു​മെ​ന്ന് ഐ​സി​സി അ​റി​യി​ച്ചു. മൂ​ന്നാം ദി​വ​സം കോ​ഹ്‌ലി അ​ന്പ​യ​റോ​ട് ന​ന​ഞ്ഞ ഗ്രൗ​ണ്ടി​നെ​ക്കു​റി​ച്ച് നി​ര​ന്ത​രം പ​രാ​തി​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ അ​ന്പ​യ​റു​ടെ ഭാ​ഗ​ത്തു​നി​ന്ന് ന​ട​പ​ടി​യു​ണ്ടാ​കാ​ത്തി​നാ​ൽ ക്ഷു​ഭി​ത​നാ​യി ഗ്രൗ​ണ്ടി​ലേ​ക്ക് പ​ന്ത് വ​ലി​ച്ചെ​റി​യു​ക​യും ചെ​യ്തു. ഇ​താ​ണ് കോ​ഹ്‌​ലി​ക്ക് വി​ന​യാ​യ​ത്.

Related posts