അഭ്യൂഹങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വിട! കോഹ്ലി–അനുഷ്ക വിവാഹ നിശ്ചയം പുതുവത്സര ദിനത്തില്‍

kohli

ഡെറാഡൂണ്‍: അഭ്യൂഹങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വിട നല്‍കി ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ബോളിവൂഡ് സുന്ദരി അനുഷ്ക ശര്‍മയും മാംഗല്യത്തിലേക്ക്. ഇരുവരടെയും വിവാഹ നിശ്ചയം പുതുവത്സര ദിനത്തില്‍ ഉത്തരാഖണ്ടിലെ നരേന്ദ്ര നഗറില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അവധി ആഘോഷിക്കാന്‍ ഇരുവരും നിലവില്‍ ഉത്തരാഖണ്ഡില്‍ എത്തിയിട്ടുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ ഇരുവരും ഉത്തരാഖണ്ഡലുള്ള ചിത്രം പ്രചരിച്ചു കഴിഞ്ഞു. ഇതിന് പിന്നാലെയാണ് വിവാഹ നിശ്ചയ വാര്‍ത്തയും പുറത്തുവന്നത്. അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കല്യാണം സംബന്ധിച്ച് താരങ്ങളുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക അറിയിപ്പുകളൊന്നും തന്നെ ഇതുവരെയുണ്ടായിട്ടില്ല.

Related posts