കളഞ്ഞുകിട്ടിയ ബാഗ് ഉടമയെ ഏല്പിച്ച ഷാജിക്കും കുഞ്ഞുമോനും പുരസ്കാരവുമായി പോലീസ്

EKM-BAG-Lവൈപ്പിന്‍: കളഞ്ഞുകിട്ടിയ സ്വര്‍ണവും പണവും അടങ്ങിയ ബാഗ് ഉടമക്കു തിരികെ നല്‍കി മാതൃകയായ വൈപ്പിന്‍ അഴീക്കല്‍ ഹാര്‍ബറിലെ മത്സ്യവ്യാപാര സ്ഥാപനത്തിലെ തൊഴിലാളികളായ തെക്കന്‍മാലിപ്പുറം സ്വദേശി ഷാജിക്കും പറവൂര്‍ സ്വദേശി കുഞ്ഞുമോനും പുരസ്കാരം നല്‍കുമെന്ന് ഞാറക്കല്‍ സിഐ കെ. ഉല്ലാസ് അറിയിച്ചു.

വൈപ്പിന്‍ ഫിഷ്മര്‍ച്ചന്റ്‌സ് ആന്‍ഡ് കമ്മീഷന്‍ ഏജന്റ് അസോസിയേഷന്‍ ജോ. സെക്രട്ടറി കെ.കെ. റഫീക്കിന്റെ  ഉടമസ്ഥതയിലുള്ള കെകെ ആര്‍ എന്ന മത്സ്യവ്യാപാരസ്ഥാപനത്തിലെ ജീവനക്കാരാണ് ഇരുവരും. പുത്തന്‍കുരിശില്‍നിന്നും എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലേക്കുള്ള യാത്രക്കിടയില്‍ കണ്ണൂര്‍ ഇരുട്ടി ചന്ദനക്കംപാറ കാളിയാനി വീട്ടില്‍ രമ്യജോസിനു നഷ്ടപ്പെട്ട ബാഗാണ് ഇവര്‍ തിരികെ നല്‍കി മാതൃകയായത്.

ഇന്നലെ പുലര്‍ച്ചെ മൂവാറ്റുപുഴയില്‍  മത്സ്യവില്പനയും കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇവര്‍ക്ക് കോലഞ്ചേരി ഭാഗത്ത് നിന്നാണ് ബാഗ് കിട്ടിയത്. തുടര്‍ന്ന് തൊഴിലുടമയായ റഫീക്ക് വഴി ബാഗില്‍ കണ്ടെത്തിയ ഫോണില്‍ വിളിച്ച് ഉമടയെ വിളിച്ചു വരുത്തി ഞാറക്കല്‍ പോലീസുമായി ബന്ധപ്പെട്ട്  ബാഗ് കൈമാറുകയായിരുന്നു. സ്വര്‍ണമാലയും , വളകളും പണവും ടാബുമാണ് ബാഗില്‍ ഉണ്ടായിരുന്നത്.

Related posts