കോ​പ്പ അ​മേ​രി​ക്ക​യി​ല്‍ മെ​സി ക​ളി​ക്കും: പ​രി​ശീ​ല​ക​ന്‍

ജൂ​ണി​ല്‍ ബ്ര​സീ​ല്‍ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന കോ​പ്പ അ​മേ​രി​ക്ക ഫു​ട്‌​ബോ​ള്‍ ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ല​യ​ണ​ല്‍ മെ​സി അ​ര്‍ജ​ന്‍റീ​ന​യ്‌​ക്കൊ​പ്പം ക​ളി​ക്കു​മെ​ന്ന് ടീം ​പ​രിശീല​ക​ന്‍ ല​യ​ണ​ല്‍ സ്‌​ക​ലോ​നി. എ​ന്നാ​ല്‍ ഇ​തേ​ക്കു​റി​ച്ച് മെ​സി​യു​മാ​യി സം​സാ​രി​ച്ചി​ട്ടി​ല്ലെ​ന്നും പ​രി​ശീ​ല​ക​ന്‍ പ​റ​ഞ്ഞു.

മൊ​റോ​ക്കോ​യി​ല്‍വ​ച്ചാ​ണ് അ​ദ്ദേ​ഹ​മി​ക്കാ​ര്യം പ​റ​ഞ്ഞ​ത്. നാ​ഭി​ക്കേ​റ്റ പ​രി​ക്ക് ഗു​രു​ത​ര​മാ​കാ​തി​രി​ക്കാ​ന്‍ മൊ​റോ​ക്കോ​യ്‌​ക്കെ​തി​രേ മെ​സി ക​ളി​ക്കു​ന്നി​ല്ല. വെ​ള്ളി​യാ​ഴ്ച വെ​ന​സ്വേ​ല​യ്‌​ക്കെ​തി​രേ ന​ട​ന്ന സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ല്‍ അ​ര്‍ജ​ന്‍റീ​ന 3-1ന്‍റെ ​നാ​ണം​കെ​ട്ട തോ​ല്‍വി​യേ​റ്റു​വാ​ങ്ങി​യി​രു​ന്നു. മ​ത്സ​ര​ത്തി​ല്‍ മെ​സി​ക്ക് മി​ക​വ് ക​ണ്ടെ​ത്താ​നാ​യി​ല്ല.

വെ​ന​സ്വേ​ല​യ്‌​ക്കെ​തി​രേ​യു​ള്ള മ​ത്സ​ര​ത്തി​നു​ശേ​ഷം ആ ​മ​ത്സ​ര​ത്തെ​ക്കു​റി​ച്ചു സം​സാ​രി​ച്ചെ​ങ്കി​ലും ഭാ​വി കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ഒ​ന്നും ത​ങ്ങ​ള്‍ ത​മ്മി​ല്‍ ച​ര്‍ച്ച ചെ​യ്തി​ല്ലെ​ന്നും സ്‌​ക​ലോ​നി പ​റ​ഞ്ഞു. 1993നു​ശേ​ഷം ആ​ദ്യ കോ​പ്പ അ​മേ​രി​ക്ക കി​രീ​ടം ല​ക്ഷ്യ​മി​ടു​ന്ന അ​ര്‍ജ​ന്‍റീ​ന​യ്ക്ക് ക​പ്പി​നാ​യി മെ​സി​യെ മാ​ത്രം ആ​ശ്ര​യി​ക്കാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts