കോ​ത​മം​ഗ​ലം പ​ള്ളി ത​ർ​ക്കം: യാക്കോബായ സഭയുടെ പു​ന​പ​രി​ശോ​ധ​നാ ഹര്‍ജി ഹൈ​ക്കോ​ട​തി തള്ളി

കൊ​ച്ചി: കോ​ത​മം​ഗ​ലം പ​ള്ളി ത​ര്‍​ക്കം സം​ബ​ന്ധി​ച്ച് യാ​ക്കോ​ബാ​യ സ​ഭ ന​ൽ​കി​യ പു​ന​പ​രി​ശോ​ധ​നാ ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി. കോ​ട​തി​യു​ടെ വി​ല​പ്പെ​ട്ട സ​മ​യം ക​ള​യ​രു​തെ​ന്ന് ഹ​ർ​ജി​ക്കാ​ര​നോ​ട് കോ​ട​തി. പ​ള്ളി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗ​ത്തി​ന് പോ​ലീ​സ് സം​ര​ക്ഷ​ണം ന​ൽ​കി​യ​ത് ചോ​ദ്യം ചെ​യ്താ​ണ് ഹ​ർ​ജി.

അ​വ​കാ​ശ​ത്ത​ര്‍​ക്കം നി​ല​നി​ല്‍​ക്കു​ന്ന കോ​ത​മം​ഗ​ലം പ​ള്ളി​യി​ല്‍ ഓ​ര്‍​ത്ത​ഡോ​ക്‌​സ് വി​ഭാ​ഗ​ത്തി​ന് നി​യ​മ​പ​ര​മാ​യി അ​ധി​കാ​രം ന​ല്‍​കി​ക്കൊ​ണ്ട് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. എ​ന്നാ​ല്‍ ഭൂ​രി​പ​ക്ഷം വി​ശ്വാ​സി​ക​ളും യാ​ക്കോ​ബാ​യ പ​ക്ഷ​ത്താ​യ​തി​നാ​ല്‍ ഇ​തു​വ​രെ വി​ധി ന​ട​പ്പാ​ക്കാ​നാ​യി​ട്ടി​ല്ല.

Related posts