കർശന നിയന്ത്രണങ്ങളോടെ കോട്ടയം മാർക്കറ്റിലെ ചില്ലറവിൽപ്പനശാലകൾ തുറന്നു ; രാ​വി​ലെ 11 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ​


കോ​ട്ട​യം: കോ​ട്ട​യം മാ​ർ​ക്ക​റ്റി​ലെ ചി​ല്ല​റ വി​ൽ​പ്പ​ന ശാ​ല​ക​ൾ പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങി. രാ​വി​ലെ 11 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ​യു​ള്ള സ​മ​യ​ത്ത് മാ​ർ​ക്ക​റ്റി​ലെ ചി​ല്ല​റ വി​ൽ​പ്പ​ന ശാ​ല​ക​ളി​ൽ നി​ന്നും ആ​ളു​ക​ൾ​ക്കു സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാം.

ഇ​തി​നു പു​റ​മെ മാ​ർ​ക്ക​റ്റി​ൽ നി​ന്നു പു​റ​ത്തേു പോ​കു​ന്ന​തി​നു കെ​കെ റോ​ഡി​ൽ നി​ന്ന് എം​എ​ൽ റോ​ഡി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ക​വാ​ട​വും ടി​ബി റോ​ഡി​ലേ​ക്കു ചെ​റു റോ​ഡു​ക​ളും ഭാ​ഗി​ക​മാ​യി തു​റ​ന്നു ന​ല്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

അ​തേ​സ​മ​യം പ​തി​വു പോ​ലെ മാ​ർ​ക്ക​റ്റി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ക​വാ​ടം കോ​ടി​മ​ത​യി​ൽ ത​ന്നെ​യാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നു പു​റ​മെ ചെ​റു സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളെ മാ​ർ​ക്ക​റ്റി​ലേ​ക്ക് ഇ​ന്നു രാ​വി​ലെ മു​ത​ൽ ക​ട​ത്തി​വി​ടു​ന്നു​ണ്ട്.

മാ​ർ​ക്ക​റ്റി​ലെ മൊ​ത്ത വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം
പൂ​ർ​ണ​മാ​യ​തി​നെ​ തു​ട​ർ​ന്നാ​ണ് ചി​ല്ല​റ വി​ൽ​പ്പ​ന​ശാ​ല​ക​ൾ തു​റ​ക്കു​ന്ന​തി​ന് അ​നു​വാ​ദം ന​ല്കി​യി​രി​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പ​തി​വു പോ​ലെ പു​ല​ർ​ച്ചെ നാ​ലു മു​ത​ൽ എ​ട്ടു​വ​രെ​യാ​ണ് മാ​ർ​ക്ക​റ്റി​ൽ എ​ത്തു​ന്ന ലോ​ഡു​ക​ൾ ഇ​റ​ക്കു​ന്ന​ത്. ലോ​റി​ക​ൾ കോ​ടി​മ​ത​യി​ലെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ എ​ത്തി ഡ്രൈ​വ​ർ​മാ​രു​ടെ ശ​രി​രോ​ഷ്മാ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ളവ പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​ണ് മാ​ർ​ക്ക​റ്റി​ലേക്ക് പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്.

ലോ​റി ഡ്രൈ​വ​ർ​മാ​ർ ഒ​രു കാ​ര​ണ​വ​ശാ​ലും മാ​ർ​ക്ക​റ്റി​ലു​ള്ള​വ​രു​മാ​യി ഇ​ട​പെ​ടാ​ൻ അ​നു​വ​ദി​ക്കി​ല്ല. ഇ​ന്ന​ലെ മാ​ർ​ക്ക​റ്റി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വീ​ണ്ടും അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി.

Related posts

Leave a Comment