ലോക്ക്ഡൗണ്‍ ലംഘിച്ച് മറൈന്‍ ഡ്രൈവിലൂടെ കറങ്ങി നടന്ന പൂനം പാണ്ഡെയ്ക്കും സുഹൃത്തിനും കിട്ടിയത് എട്ടിന്റെ പണി; സംഭവം ഇങ്ങനെ…

ലോക്ക് ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് മുബൈ മറൈന്‍ ഡ്രൈവിലൂടെ കറങ്ങി നടന്ന മോഡലും നടിയുമായ പൂനം പാണ്ഡെയ്‌ക്കെതിരേ മുംബൈ പോലീസ് കേസെടുത്തു.

മുംബൈ മറൈന്‍ ഡ്രൈവിലൂടെ കൃത്യമായ കാരണങ്ങളൊന്നുമില്ലാതെ കാറില്‍ യാത്ര ചെയ്തതിനാണ് കേസെടുത്തിരിക്കുന്നത്.

കൃത്യമായ കാരണങ്ങളൊന്നും ഇല്ലാതെയാണ് പൂനം മറൈന്‍ ഡ്രൈവില്‍ എത്തിയതെന്ന് പൊലീസ് പറയുന്നു.

പൂനം പാണ്ഡേയ്ക്കും സുഹൃത്ത് സാം അഹമ്മദിനും എതിരെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സെക്ഷന്‍ 269, 188 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

രാത്രി പത്തരയ്ക്കും പതിനൊന്നിനും ഇടയിലാണ് പൊലീസ് നടിയെ അറസ്റ്റ് ചെയ്തത്. പൊലീസ് സ്റ്റേഷനില്‍ കുറച്ചുസമയം ഇരുത്തിയ ശേഷം താക്കീത് നല്‍കി നടിയെ വിട്ടയയ്ക്കുകയായിരുന്നു.

Related posts

Leave a Comment